Skip to main content

ലോക്ക് ഡൗണ്‍: ചിത്രരചനാ മത്സരം

 

ലോക്ക്ഡൗണ്‍ കാലത്ത് കൗമാരക്കാരുടെ  സര്‍ഗാത്മകമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും  ക്രിയാത്മകമാക്കുന്നതിനുമായി ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ആരോഗ്യകേരളവും  സംയുക്തമായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തില്‍ 10 മുതല്‍ 18 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം. 'കോവിഡ് കാലത്തെ സൂപ്പര്‍ഹീറോ' എന്ന വിഷയത്തെ ആസ്പദമാക്കിയാണ്  ചിത്രരചനാ മത്സരം. വരച്ച ചിത്രങ്ങള്‍ ഫോട്ടോയെടുത്തോ  സ്‌കാന്‍ ചെയ്തോ അയച്ച് മത്സരത്തില്‍ പങ്കെടുക്കാം. അയക്കുന്ന ചിത്രങ്ങള്‍ അതത് വാര്‍ഡിലെ ആശ പ്രവര്‍ത്തക സാക്ഷ്യപ്പെടുത്തിയിരിക്കണം. ഒരാള്‍ക്ക് ഒരു ചിത്രം മാത്രമേ അയക്കാന്‍ പാടുള്ളൂ. പെന്‍സില്‍, വാട്ടര്‍ കളര്‍,  ഓയില്‍ പെയിന്റ് തുടങ്ങിയ എല്ലാ തരം ചിത്രങ്ങളും അയക്കാം. ചിത്രം മെയ് 30 നകം  9446717338 എന്ന നമ്പറിലേക്ക് വാട്സപ്പ് ചെയ്യണം. തെരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ക്ക് സമ്മാനം നല്‍കും.
 

date