Skip to main content

കണ്ണൂര്‍ അറിയപ്പുകള്‍

കാര്‍ട്ടൂണ്‍ രചനാ മത്സരം
ജില്ലാ  ശുചിത്വ മിഷന്റേയും  കണ്ണാടിപ്പറമ്പ് ഗ്രാമകേളി കലാ തീയേറ്റേഴ്‌സിന്റെയും സംയുക്താഭിമുഖ്യത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണ  ബോധവത്കരണം എന്ന വിഷയത്തില്‍ പൊതുജനങ്ങള്‍ക്കായി ഓണ്‍ലൈന്‍, വാട്ട്‌സ്ആപ്പ് കാര്‍ട്ടൂണ്‍ രചനാമത്സരം നടത്തുന്നു. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമകേളി വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ എഡിഎം ഇ പി മേഴ്‌സി ഉദ്ഘാടനം ചെയ്തു. നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ശ്യാമള അധ്യക്ഷയായി. ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ പിഎം രാജീവ്  പദ്ധതി വിശദീകരിച്ചു. സി വിനോദ്, കെ വിദ്യ എന്നിവര്‍ സംസാരിച്ചു.
കാര്‍ട്ടൂണ്‍ രചനാ മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ മഴക്കാല പൂര്‍വ്വ ശുചീകരണം എന്ന വിഷയത്തില്‍ തയ്യാറാക്കിയ കാര്‍ട്ടൂണുകള്‍ ഇന്ന് ( മെയ് 15 വെള്ളിയാഴ്ച) രാത്രി എട്ട് മണിക്ക് മുമ്പായി 9846060609 എന്ന്  വാട്ട്‌സ്ആപ്പ്  നമ്പറില്‍ അയക്കണം.  തെരഞ്ഞെടുക്കപ്പെടുന്ന കാര്‍ട്ടൂണുകള്‍ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ പ്രചാരണത്തിനായി ഉപയോഗിക്കുന്നതാണെന്ന് ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.  

ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലയില്‍ ട്രോള്‍ബാന്‍ കാലയളവില്‍ കടല്‍ പട്രോളിംഗിനും കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി അനുയോജ്യമായ 51 അടിയില്‍ കൂടുതല്‍ നീളമുള്ളതും സ്റ്റീല്‍ ബോഡി നിര്‍മ്മിതവും അഞ്ച് വര്‍ഷത്തില്‍ താഴെ പഴക്കമുള്ളതും രജിസ്‌ട്രേഷന്‍ ഉള്ളതുമായ ബോട്ടുടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.  മെയ് 26 ന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2732487, 9496007039.

date