Post Category
ജില്ലയില്‍ ഇനി മൂന്ന് ഹോട്ട്സ്പോട്ടുകള്‍ മാത്രം
ജില്ലയിലെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 10ല്‍ നിന്ന് മൂന്നായി കുറഞ്ഞു. നേരത്തേയുണ്ടായിരുന്ന കതിരൂര്‍, പാട്യം പഞ്ചായത്തുകളും പുതുതായി പട്ടികയിലുള്‍പ്പെട്ട കേളകം പഞ്ചായത്തുമാണ് നിലവില്‍ ജില്ലയിലെ ഹോട്ട്സ്പോട്ടുകള്‍. കൂത്തുപറമ്പ്, പാനൂര്‍ മുനിസിപ്പാലിറ്റികളും ഏഴോം, കോട്ടയം, കുന്നോത്തുപറമ്പ്, മൊകേരി, പാപ്പിനിശ്ശേരി, പെരളശ്ശേരി പഞ്ചായത്തുകളും പട്ടികയില്‍ നിന്നൊഴിവായി. ആഴ്ചയിലൊരിക്കലാണ് ഹോട്ട്സ്പോട്ട് പട്ടിക പുതുക്കുന്നത്.
date
- Log in to post comments