കണ്ണൂര്‍ അറിയപ്പുകള്‍
ഡയാലിസിസ് ടെക്നീഷ്യന് അഭിമുഖം 18 ന്
കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ആര് എസ് ബി വൈ പദ്ധതി പ്രകാരം ദിവസ വേതനാടിസ്ഥാനത്തില്‍ ഡയാലിസിസ് ടെക്നീഷ്യന്മാരെ നിയമിക്കുന്നു. അഭിമുഖം മെയ് 18 ന് രാവിലെ 10 മണിക്ക് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കും. ഡിപ്ലോമ ഇന്‍ ഡയാലിസിസ് ടെക്നോളജി (കേരള പി എസ് സി അംഗീകരിച്ചത്) ആണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ മെയ് 18 നു രാവിലെ 10 മണിക്ക് മുന്‍പായി യോഗ്യത, മേല്‍വിലാസം തെളിയിക്കുന്ന രേഖകള്‍, ബയോഡേറ്റ എന്നിവ സഹിതം കണ്ണൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ ഹാജരാവേണ്ടതാണ്.
ക്യാമ്പ് ഫോളോവര്‍ ഒഴിവ്
മാങ്ങാട്ടുപറമ്പ് കെ എ പി നാലാം ബറ്റാലിയനില്‍ ക്യാമ്പ് ഫോളോവര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കുക്ക്, ധോബി, ബാര്‍ബര്‍, വാട്ടര്‍ കാരിയര്‍, സ്വീപ്പര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. മുന്‍പരിചയമുള്ള ഉദ്യോഗാര്‍ഥികള്‍ മെയ് 15 ന് രാവിലെ 10 മണിക്ക് കെ എ പി നാലാം ബറ്റാലിയന് ആസ്ഥാനത്ത് നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം പങ്കെടുക്കണം. ഫോണ്‍: 0497 2781316.
- Log in to post comments