ടെക്നിക്കൽഹൈസ്കൂൾ പ്രവേശനം: 21 വരെ ഓൺലൈനായി അപേക്ഷിക്കാം
നെടുമങ്ങാട് സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിലേയ്ക്ക് പ്രവേശന നടപടികൾ ആരംഭിച്ചു. www.polyadmission.org എന്ന വെബ്സൈറ്റിലെ ടിഎച്ച്എസ് അഡ്മിഷൻ പോർട്ടൽ എന്ന ലിങ്ക് ക്ലിക്ക് ചെയ്തശേഷം ഓൺലൈൻ സബ്മിഷനിലൂടെ അപേക്ഷ സമർപ്പിക്കാം. കുട്ടിയുടെ പേര്, രക്ഷിതാവിന്റെ പേര്, കുട്ടിയുടെ ജനന തീയതി, മേൽവിലാസം, മൊബൈൽ നമ്പർ എന്നിവ നൽകണം. ആധാർ നമ്പർ, ഇമെയിൽവിലാസം, സംവരണ വിവരങ്ങൾ എന്നിവ നിർബന്ധം അല്ല. രണ്ടാം അർദ്ധവാർഷിക പരീക്ഷയുടെ മാർക്കാണ് പരിഗണിക്കുന്നത്. ഈ വിവരങ്ങൾ നൽകിയശേഷം അപേക്ഷയിൽ സൂചിപ്പിച്ചിട്ടുളള മൊബൈൽ നമ്പറിലേയ്ക്ക് അഞ്ച് അക്ക ഒ.റ്റി.പി ലഭിക്കും. ഈ ഒ.റ്റി.പി നൽകി അപ്രൂവൽ നൽകുന്നതോടെ ഓൺലൈൻ അപേക്ഷ പൂർത്തിയാകും. ആറ് അക്ക നമ്പർ അപേക്ഷ നമ്പർ ആയി സ്ക്രീനിൽ ലഭിക്കുന്നതാണ്. ഓൺലൈനായി അപേക്ഷസമർപ്പിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നവർക്ക് സ്കൂളിൽ നേരിട്ട് എത്തിയോ മൊബൈൽഫോണിലൂടെ സഹായം ലഭിക്കും. ഇതിനായി ഹെൽപ്പ്ഡെസ്ക് സഹായം സൗജന്യമായി സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി മേയ് 21 ആണ്. സെലക്ഷൻലിസ്റ്റ് 22ന് പ്രസിദ്ധീകരിക്കും. 27ന് സ്കൂൾ പ്രവേശനം നൽകും. 29ന് പ്രവേശന നടപടികൾ അവസാനിക്കും. ജൂൺ ഒന്ന് മുതൽ മൊബൈൽഫോൺ / ക്ലാസ്തിരിച്ചുളളവാട്ട്സാപ്പ് ഗ്രൂപ്പിൽവഴി ഓൺലൈൻ ക്ലാസ് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 8606251157, 7907788350, 9895255484, 9846170024
പി.എൻ.എക്സ്.1791/2020
- Log in to post comments