Skip to main content

ഡെങ്കി ദിനാചരണം: കൊതുകു നിയന്ത്രണ - ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി

ദേശീയ ഡെങ്കി ദിനാചരണത്തോട് അനുബന്ധിച്ച് ജില്ലയില്‍ കൊതുകു നിയന്ത്രണ- ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. കളക്ടറേറ്റ് അങ്കണത്തില്‍ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചുമതല വഹിക്കുന്ന ഡോ. സി.എസ്. നന്ദിനി, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. അജിത, ഡെപ്യുട്ടി ഡിഎംഒമാരായ ഡോ. രശ്മി, ഡോ. പത്മകുമാരി, ജില്ലാ മലേറിയ ഓഫീസര്‍ രാജശേഖരന്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് സി.ജി. ശശിധരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കളക്ടറേറ്റിലെ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍, കോവിഡ് കണ്‍ട്രോള്‍ ടീം പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട ബസ് സ്റ്റാന്‍ഡ്, മാര്‍ക്കറ്റ്, ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ കൊതുകു നശീകരണ പരിപാടികള്‍ നടന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) അറിയിച്ചു.
 

date