Skip to main content

പൊതുജനങ്ങൾക്ക് സഹായമായി അഴിയൂർ ഗ്രാമപഞ്ചായത്തിലെ ഹെല്പ് ഡെസ്ക് 

 

ലോക്ക്ഡൗൺ കാലത്ത് ഓൺലൈൻ സേവനങ്ങൾ നൽകുന്നതിനായി അഴിയൂർ പഞ്ചായത്തിൽ ആരംഭിച്ച ഹെല്പ് ഡെസ്ക് ജനങ്ങൾക്ക് ആശ്വാസമാകുന്നു. വിവിധ യാത്ര പാസുകൾ, അതിഥി തൊഴിലാളികളുടെ സ്‌കിൽ രജിസ്റ്റർ,  തൊഴിലില്ലാത്തവരായ നാട്ടുകാരുടെ സ്‌കിൽ രജിസ്‌ട്രേഷൻ, വിവിധ യാത്രകൾക്കുള്ള സാക്ഷ്യപത്രങ്ങൾ തയ്യാറാക്കൽ, വിദേശത്തുള്ളവരുടെയും  ഇതരസംസ്ഥാനക്കാരുടെയും നോർക്ക രജിസ്‌ട്രേഷൻ,  കച്ചവടക്കാർക്കുള്ള ഓപ്പറേഷൻ പാസ്,  വാഹനയാത്ര പാസുകൾ, ഓൺലൈൻ രജിസ്ട്രേഷൻ എന്നിങ്ങനെയുള്ള വിവിധ സേവനങ്ങൾ ഹെൽപ്പ് ഡെസ്ക്കിലൂടെ  നൽകി വരുന്നു. ആയിരത്തി ഇരുനൂറോളം പേർക്ക് ഇതുവരെ സേവനങ്ങൾ നൽകി. പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ രണ്ട് വരെയാണ് ഹെല്പ് ഡെസ്ക് പ്രവർത്തിക്കുക. ലോക്ക്ഡൗൺ  ദീർഘിപ്പിച്ചാൽ   മെയ്‌ 23 വരെ  ഹെല്പ് ഡെസ്ക് പ്രവർത്തിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ് അറിയിച്ചു. 

 

 

date