ജില്ലാ കളക്ടര്‍ റെയില്‍ വേ സ്റ്റേഷന്‍ സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി
ആലപ്പുുഴ: മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തുന്ന ട്രയിനുകള്‍ക്ക് വൈകാതെ ആലപ്പുുഴയില്‍ സ്റ്റേഷന്‍ അനുവദിക്കുമെന്ന അറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് ഇവിടെ എത്തുന്ന യാത്രക്കാരെ പരിശോധിക്കുന്നതിനും നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്നതിനുമുള്ള ഒരുക്കങ്ങള്‍ ജില്ലാ ഭരണകൂടം ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി ജില്ല കളക്ടര്‍ എം.അഞ്ജന സ്റ്റേഷനിലെ ക്രമീകരണങ്ങള്‍ സന്ദര്‍ശിച്ച് വിലയിരുത്തി. യാത്രക്കാരെ മാനദണ്ഡങ്ങള്‍ പാലിച്ച് ഇറക്കുന്നതിനും തെര്‍മോസ്കാനര്‍ ഉള്‍പ്പടെ ഉപയോഗിച്ച് പരിശോധിച്ച ശേഷം ശാരീരിക അകലം പാലിച്ച് ബസ്സുകളില്‍ എത്തിക്കുന്നതിനുമുള്ള സംവിധാനങ്ങളാണ് ജില്ലാ ഭരണകൂടവും പോലീസും ആര്‍.പി.എഫും മറ്റ് വകുപ്പിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് റയില്‍വേ സ്റ്റേഷനില്‍ സജ്ജമാക്കുന്നത്. യാത്രക്കാരെ പ്രത്യേകം തയ്യാറാക്കുന്ന കൗണ്ടറുകള്‍ വഴിയായിരിക്കും പുറത്തേക്കും അകത്തേക്കും പ്രവേശിപ്പിക്കുക. റവന്യൂ വകുപ്പ്, പോലീസ്, ആര്‍.പി.എഫ്, ആര്‍.ടി.ഓ, ഫയര്‍ ഫോഴ്സ്, ആരോഗ്യ വകുപ്പ് തുടങ്ങിയ ഉദ്യോഗസ്ഥര്‍ കളക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നു. യാത്രക്കാര്‍ക്ക് വിശ്രമിക്കാനുള്ള പന്തലുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ ഒരുക്കുന്നുണ്ട്.
- Log in to post comments