Skip to main content

സസ്യജന്തുജാല വൈവിധ്യം : ഫോട്ടോയെടുക്കൂ, സമ്മാനം നേടൂ

 കേരള ജൈവവൈവിധ്യ മ്യൂസിയത്തിന്റെ  കോവിഡ് 19 ബോധവത്കരണ പരിപാടിയുടെ ഭാഗമായി ഫോട്ടോ ഇന്‍വെന്ററികള്‍ ക്ഷണിക്കുന്നു. നമ്മുടെ വീടിനകത്തും വീടിനോടു ചേര്‍ന്നുമുള്ള സസ്യജന്തുജാല വൈവിധ്യത്തെ ആസ്പദമാക്കിയുള്ള ഫോട്ടോകള്‍ എടുത്ത്, അവയുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിവേണം  അയക്കാന്‍. ഫോട്ടോകളിലുള്ള ജൈവ വൈവിധ്യത്തിന്റെ മികവ് പരിശോധിച്ച് ഓരോ ജില്ലയില്‍ നിന്നും ആദ്യ മൂന്ന്  സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് സമ്മാനവും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഈ വിവരങ്ങള്‍ അതാത ്ഗ്രാമപഞ്ചായത്ത്, നഗരസഭ, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ജൈവവൈവിധ്യ രജിസ്റ്ററിലും ഉള്‍പ്പെടുത്തും. ഫോട്ടോകള്‍ അയയ്‌ക്കേണ്ട അവസാന തീയതി  മെയ് 31. 

date