തിങ്കളാഴ്ച (18) മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി കൂടുതല്‍ ബസ്സുകള്‍
തിങ്കളാഴ്ച (18) മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മണിക്ക് സര്‍വീസ് അവസാനിക്കുന്ന സ്ഥലത്ത് എത്തിച്ചേരുന്ന വിധത്തിലും, വൈകുന്നേരം 5.10-ന് തിരികെയും ബസ് സര്‍വ്വീസ് ആരംഭിക്കുന്നതിനുമുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ കളക്ടര്‍ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറോട് ആവശ്യപ്പെട്ടു. ബസുകളില്‍ ഐഡന്ററ്റി കാര്‍ഡ് പരിശോധിച്ച് ജീവനക്കാരെ മാത്രം കയറ്റുയുള്ളൂ. മൂന്ന് സീറ്റുകളുള്ള ഭാഗത്ത് രണ്ട് പേരെയും, രണ്ട് സീറ്റുകളുള്ള ഭാഗത്ത് ഒരാളെ മാത്രവുമേ ഇരുന്ന് യാത്ര ചെയ്യുവാന്‍ അനുവദിക്കൂ. നിന്ന് യാത്ര ചെയ്യാന്‍ പാടില്ല. ബസുകളില്‍ യാത്ര ചെയ്യുന്ന എല്ലാവരും മാസ്‌ക് ധരിക്കേണ്ടതും, ബസില്‍ കയറുന്നതിന് മുന്‍പായി സാനിറ്റൈസര്‍/ സോപ്പും, വെള്ളവും ഉപയോഗിച്ച് കൈകള്‍ ശുദ്ധീകരിക്കേണ്ടതുമാണ്. ഓരോ ദിവസങ്ങളിലും സര്‍വ്വീസ് നടത്തുന്നതിന് മുന്‍പായി ബസ് പൂര്‍ണ്ണമായും അണുനാശിനി ഉപയോഗിച്ച് ശുദ്ധീകരിക്കും. താലൂക്ക് പരിധിയില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ എണ്ണം സംബന്ധിച്ച വിവരങ്ങള്‍ തഹസീല്‍ദാര്‍മാര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോ അധികാരിക്ക് നല്‍കും. ഓരോ ബസുകളും റൂട്ടിലെ പ്രധാന സ്ഥലങ്ങളില്‍ എത്തിച്ചേരുന്ന സമയക്രമം അറിയിക്കും.
സര്‍വ്വീസ് ആരംഭിക്കുന്ന സ്ഥലം, സര്‍വ്വീസ് അവസാനിക്കുന്ന സ്ഥലം, സര്‍വ്വീസുകളുടെ എണ്ണം എന്ന ക്രമത്തില്‍ ;
1 തൊടുപുഴ -ചെറുതോണി (ഉപ്പുകുന്ന് വഴി) 1
2 തൊടുപുഴ - ചെറുതോണി (മൂലമറ്റം വഴി)-1
3 തൊടുപുഴ - കട്ടപ്പന-1
4 അടിമാലി - കട്ടപ്പന-1
5 അടിമാലി - കുയിലിമല-1
6 കട്ടപ്പന - കുയിലിമല-1
- Log in to post comments