Skip to main content

തീറ്റപ്പുല്‍ക്കൃഷി  അപേക്ഷ ക്ഷണിച്ചു

  പാല്‍ ഉല്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനു ക്ഷീരവികസനവകുപ്പ് മുഖാന്തിരം നടപ്പാക്കുന്ന തീറ്റപ്പുല്‍ക്കൃഷിയ്ക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതിയുടെ ഭാഗമായി സബ്‌സിഡിയോടു കൂടിയ തീറ്റപ്പുല്‍ക്കൃഷി, ഇറിഗേഷന്‍ അസിസ്റ്റന്‍സ്, യന്ത്രവല്‍ക്കരണം, ചോളം കൃഷി, തരിശു നിലത്തില്‍ പുല്‍ക്കൃഷി, ഫോഡര്‍ കള്‍ട്ടിവേഷന്‍ & മാര്‍ക്കറ്റിംഗ് ബൈ വിമന്‍ ഗ്രൂപ്പ് (ഗോപാലിക ) തുടങ്ങിയ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നു. താല്പര്യമുള്ള ക്ഷീരകര്‍ഷകര്‍ 2020 മെയ് 20 നു മുന്‍പ് ക്ഷീരവികസന യൂണിറ്റുകളില്‍ നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ക്ഷീരവികസനയൂണിറ്റുകളുമായി ബന്ധപ്പെടണമെന്ന് ഇടുക്കി ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

date