Skip to main content

ക്വാറന്റൈനിൽ കഴിയുന്നവർക്ക് സ്വാദിഷ്ട ഭക്ഷണവുമായി കുടുംബശ്രീ കൂട്ടായ്മ

കോവിഡ് വ്യാപനം തടയുന്നതിനായി മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും എത്തി ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ കഴിയുന്നവർക്ക് സ്വാദിഷ്ടമായ ഭക്ഷണവുമായി കുടുംബശ്രീ യൂണിറ്റുകൾ. ജില്ലാ ഭരണകൂടത്തിന്റെ നിർദേശ പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ കഴിയുന്നവർക്ക് ഭക്ഷണം ഒരുക്കിയിരിക്കുന്നത്. പ്രവാസികൾ, ഇതര സംസ്ഥാനത്ത് നിന്ന് വന്നവർ, ആരോഗ്യപ്രവർത്തകർ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ, പോലീസ് സേന അംഗങ്ങൾ എന്നിവർക്ക് ഭക്ഷണം നൽകുന്നുണ്ട്. ജില്ലയിലെ ഏഴ് താലൂക്കുകളിലായി പ്രവർത്തിക്കുന്ന ആറ് എൻ ആർ ഐ സെന്ററുകളിലായി ഏകദേശം 950 ഭക്ഷണ പൊതികളും, എൻ ആർ കെ വിഭാഗത്തിൽപ്പെടുന്ന അംഗങ്ങളെ താമസിപ്പിച്ചിരിക്കുന്ന 66 സെന്ററുകളിലേക്കായി ഏകദേശം 900 ഭക്ഷണ പൊതികളുമാണ് പ്രതിദിനം മൂന്നുനേരവും നൽകി വരുന്നത്. 30 ഓളം കുടുംബശ്രീ യൂണിറ്റുകളാണ് മാസ്‌ക്, ഗ്ലൗസ്, എന്നിവ ധരിച്ച് സാമൂഹിക അകലം പാലിച്ച് ഭക്ഷണം തയ്യാറാക്കുന്നത്. റമദാൻ കാലമായതിനാൽ ആവശ്യാനുസരണം വിവിധ സെന്ററുകളിൽ നോമ്പുതുറ വിഭവങ്ങൾ കൂടി നൽകി വരുന്നു.

date