Skip to main content

സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭ പുരസ്‌കാരത്തിനും യുവജന ക്ലബുകള്‍ക്കുള്ള പുരസ്‌കാരത്തിനും അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് 2019ലെ സ്വാമി വിവേകാനന്ദ യുവ പ്രതിഭ പുരസ്‌കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു. 18നും 40നും ഇടയില്‍  പ്രായമുള്ളവര്‍ക്ക്  അപേക്ഷിക്കാം. സാമൂഹ്യ പ്രവര്‍ത്തനം, മാധ്യമ പ്രവര്‍ത്തനം(അച്ചടി), മാധ്യമ പ്രവര്‍ത്തനം (ദൃശ്യമാധ്യമം), കല, സാഹിത്യം, ഫൈന്‍ ആര്‍ട്‌സ്, കായികം (വനിത), കായികം (പുരുഷന്‍), ശാസ്ത്രം, സംരംഭകത്വം, കൃഷി എന്നീ വിഭാഗങ്ങളില്‍ നിന്ന് ഒരാള്‍ക്ക് വീതമാണ് പുരസ്‌കാരം നല്‍കുന്നത്. സ്വയം അപേക്ഷിക്കുകയോ നാമനിര്‍ദേശം ചെയ്യുകയോ ചെയ്യാം. തിരഞ്ഞെടുക്കപ്പെടുന്നവ4ക്ക് 50000 രൂപയും പ്രശസ്തി പത്രവും ഫലകവും നല്‍കും.
സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത് ക്ലബുകള്‍ക്കുള്ള അവാര്‍ഡിനും അപേക്ഷ ക്ഷണിച്ചു. ജില്ല തലത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന ക്ലബുകള്‍ക്ക് 30000 രൂപയും ഫലകവും പ്രശസ്തി പത്രവും ലഭിക്കും. സംസ്ഥാന തലത്തിലെ മികച്ച ക്ലബിന് 50000 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്‌കാരം. അവസാന തീയതി: മെയ് 25. അപേക്ഷകളും നിര്‍ദേശങ്ങളും www.ksywb.kerala.gov.in എന്ന സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ ലഭിക്കും.  അപേക്ഷകള്‍ ജില്ല പ്രോഗ്രാം ഓഫീസര്‍, ജില്ല യുവജന കേന്ദ്രം, പുളിമൂട്ടില്‍ ഷോപ്പിംഗ് ആര്‍ക്കേഡ് രണ്ടാം നില മുവാറ്റുപുഴ റോഡ് തൊടുപുഴ എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ വഴിയോ എത്തിക്കണം. ഫോണ്‍ : 04862228936.
 

date