മണ്ണെണ്ണ വില നിശ്ചയിക്കുന്നത് ഓയിൽ കമ്പനികൾ: മത്സ്യഫെഡ്
കേന്ദ്രസർക്കാരിന്റെ നയസമീപനത്തിന് വിധേയമായി പെട്രോളിയം ഉൽപ്പന്നങ്ങളുടെ അടിസ്ഥാനവില നിശ്ചയിക്കുന്നത് ഓയിൽ കമ്പനികളാണെന്നും വില നിയന്ത്രണത്തിൽ സംസ്ഥാന സർക്കാരിനോ മത്സ്യഫെഡിനോ യാതൊരു പങ്കുമില്ലെന്ന് മത്സ്യഫെഡ് ചെയർമാൻ പി.പി.ചിത്തരഞ്ജൻ അറിയിച്ചു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില മാറുന്നതനുസരിച്ച് ഓയിൽ കമ്പനികൾ മണ്ണെണ്ണയുടെ വിലയും പുതുക്കി നിശ്ചയിക്കാറുണ്ട്. അത്തരത്തിൽ വില പുതുക്കുന്ന ദിവസം മത്സ്യഫെഡ് ബങ്കുകളിൽ വിതരണം നടത്തുന്ന മണ്ണെണ്ണയുടെ വിലയും പുതുക്കി സർക്കുലർ പുറപ്പെടുവിക്കാറുണ്ട്. ഈ മാസം ആറിന് മണ്ണെണ്ണ വില ഉയർത്തിയതായി ഓയിൽ കമ്പനികൾ അറിയിച്ചതിനെ തുടർന്നാണ് നിലവിലെ വില 62.70 രൂപ എന്ന നിലയിൽ വർദ്ധിപ്പിച്ചതെന്നും അദ്ദേഹം അറിയിച്ചു. ഫെബ്രുവരിയിലെ വില 70.51 രൂപയിൽ നിന്ന് പല ഘട്ടങ്ങളായി മേയ് അഞ്ചിന് 52.97 രൂപയായിവരെ കുറഞ്ഞിരുന്നു.
പി.എൻ.എക്സ്.1869/2020
- Log in to post comments