Skip to main content

എല്ലാവരെയും ചേർത്തുപിടിച്ചൂ സർക്കാർ

 

 

2018-ലെ മഹാപ്രളയവേളയിൽ

രക്ഷാപ്രവർത്തനം: നാം രക്ഷിച്ചത് അഞ്ചുലക്ഷത്തിലേറെപ്പേരെ * ഒരുക്കിയത് 12,251 ക്യാമ്പ് * അല്ലലറിയാതെ പാർപ്പിച്ചത് 15 ലക്ഷത്തിലേറെപ്പേരെ * വീട്ടിലെക്കാൾ നല്ല ജീവിതം എന്നു ക്യാമ്പം‌ഗങ്ങൾ സാക്ഷ്യം പറഞ്ഞു * ക്യാമ്പുകളിൽ ഓണം പോലും കൊണ്ടാടി!

ശുചീകരണം: മൂന്നു ദിവസത്തികം 6,87,843 വീടു വൃത്തിയാക്കി * മറവുചെയ്തത് 14,657 മൃഗങ്ങളുടെയും ആറുലക്ഷം പക്ഷികളുടെയും ജഡം * 3,00,956 കിണറടക്കം മുഴുവൻ ജലസ്രോതസും അണുമുക്തമാക്കി * ആയിരക്കണക്കിനു ടൺ ഖരമാലിന്യം നീക്കി * പകർച്ചവ്യാധികൾ തടഞ്ഞു.

ഇവയ്ക്കായല്ലാം അണിനിരന്നത് യുവാക്കളടക്കം ലക്ഷക്കണക്കായ സന്നദ്ധപ്രവർത്തകർ. കേരളം ലോകത്തിനു കാട്ടിക്കൊടുത്ത ഒരുമയുടെ, കരുണയുടെ, കരുതലിന്റെ വിശ്വമാനവികഭാവം!

സംസ്ഥാനസർക്കാർ എല്ലാം മുന്നിൽനിന്നു നയിച്ചു. യുദ്ധമാതൃകയിൽ പ്രവർത്തിച്ചു.

അടിയന്തരസഹായം: 10,000 രൂപവീതം 6,87,843 കുടുംബങ്ങൾക്ക് * 22 അവശ്യസാധനങ്ങളുള്ള കിറ്റ്  7,24,352 കുടുംബങ്ങൾക്ക് * 500 രൂപയുടെ ഭക്ഷ്യസാധനക്കിറ്റ് 10,50,835 കുടുംബങ്ങൾക്ക്.

ഉപജീവനത്തിന്: കൃഷിയും കന്നുകാലിയും പോയവർക്ക് 221.70 കോടി രൂപ. സംരംഭകർക്ക് 2000 കോടി. തൊഴിലുറപ്പിലൂടെ 10.78 ലക്ഷം പേർക്കു തൊഴിൽ.

പുനരുജ്ജീവനത്തിന്: ചെറുകിടവ്യാപാരികൾക്കു വായ്പാസഹായം * വീടു വാസയോഗ്യം ആക്കാൻ വായ്പ * ബോട്ടുകളുടെ അറ്റകുറ്റപ്പണി * തുടർപഠനം, പുനഃപരീക്ഷ * തോട്ടംതൊഴിലാളികൾക്കു സൗജന്യറേഷൻ * കുറഞ്ഞ നിരക്കിൽ കാലിത്തീറ്റ * നശിച്ചുപോയ പാഠപുസ്തകങ്ങൾക്കും പഠനസാമഗ്രികൾക്കും പകരം പുതിയവ സൗജന്യമായി * സര്‍ട്ടിഫിക്കറ്റുകളും റേഷൻ കാർഡും പോയവർക്കു പുതിയവ.

വീടുനിർമ്മാണം: പൂർണ്ണമായി തകർന്നത് 18,418 വീടാണ്. ഇതിൽ 2069 പേർക്കു ഭൂമിയും വീടും നല്കി. മറ്റുള്ളവർക്കെല്ലാം വീടും. ഇതിനകം വിനിയോഗിച്ചത് 397.3 കോടി രൂപ. ഭൂവുടമാതർക്കങ്ങളും‌മറ്റുമായി വ്യവഹാരങ്ങൾ ഉണ്ടായിരുന്ന 8660 കേസുകൾ തീർപ്പാക്കി വീടുപണിക്കു നടപടി സ്വീകരിച്ചു.

വീടു ഭാഗികമായി തകർന്ന 3,52,018 പേർക്ക് 2.5 ലക്ഷം രൂപവരെ സഹായം നല്കി; ആകെ നല്കിയത് 1966.846 കോടി രൂപ.

പുനഃസ്ഥാപനം: 67 ലക്ഷം പേർക്കുള്ള കുടിവെള്ളശൃംഖല പുനഃസ്ഥാപിച്ചു * 25.6 ലക്ഷം വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു - പുതുക്കിയത് 5000 കി.മീ. ലൈൻ, 16,158 ട്രാൻസ്‌ഫോർമർ, 19 പവർ സ്റ്റേഷൻ, 50 സബ് സ്റ്റേഷൻ; മൂന്നുലക്ഷം മീറ്ററുകൾ മാറ്റി.

പുനർനിർമ്മാണം: പുതുക്കിപ്പണിതത് 7,602 കി.മി. റോഡ്, 656 കലുങ്ക്, 127 പാലം; കേടുപാടുതീർത്തത് 16,954 കി.മി. റോഡ്. ഈ രംഗത്തുമാത്രം വേണ്ടിവന്നത് 10,000 കോടി രൂപ.

[കൂടുതൽ വിവരങ്ങൾ: https://rebuild.kerala.gov.in/en/relief ]

 

2019-ലെ വെള്ളപ്പൊക്കത്തിലും ഇതേ ജനപക്ഷമാതൃകയിൽത്തന്നെ സർക്കാർ പ്രവർത്തിച്ചു

രക്ഷിച്ചത് 5 ലക്ഷത്തിലേറെപ്പേരെ; ദുരിതാശ്വാസക്യാമ്പുകളിൽ പാർപ്പിച്ചത് 15 ലക്ഷത്തിലേറെപ്പേരെ; പതിനായിരത്തിലധികം ദുരിതാശ്വാസക്യാമ്പുകൾ; വൃത്തിയാക്കിയത് 6,93,287 വീട്; സുരക്ഷിതമായി മറവുചെയ്തത് 14,657 ജീവികളുടെ ശവശരീരം; 3,00,956 കിണറടക്കം മുഴുവൻ ജലാശയവും അണുമുക്തമാക്കി.

നാശനഷ്ടം സംഭവിച്ച വീടുകള്‍ 63,335; വിതരണം ചെയ്ത തുക – 218 കോടി രൂപ.

ദുരിതാശ്വാസ ക്യാമ്പില്‍ താമസിച്ച 1,43,642 കുടുംബങ്ങൾക്കു 10,000 രൂപവീതം നല്കി; വിതരണം ചെയ്ത തുക 143.64 കോടി രൂപ.

ബന്ധുവീടുകളില്‍ താമസിച്ച 10,000 രൂപ ലഭിച്ച കുടുംബങ്ങൾ - 2,05,203; വിതരണം ചെയ്ത തുക – 205.2 കോടിരൂപ.

ഇനി ദുരന്തങ്ങൾ തളർത്താത്ത നവകേരളസൃഷ്ടി

റീബിൽഡ് കേരളയിലൂടെ

[റീബിൽഡ് കേരളയുടെ ലിങ്ക്: https://www.rebuild.kerala.gov.in/ ]

 

മതിയായ കേന്ദ്രസഹായങ്ങളുടെ അഭാവത്തിലും ഓഖി, പ്രളയം, കോവിഡ് അടിയന്തരസഹായങ്ങൾക്കും പുനരുജ്ജീവനത്തിനും പുനർനിർമ്മാണത്തിനും പണം വിനിയോഗിച്ചത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന്. വ്യാജപ്രചാരണങ്ങൾ അവഗണിച്ചു സുമനസുകൾ കൈമെയ്‌മറന്നു സംഭാവനകൾ നല്കി സഹായിച്ചു. ഒറ്റക്കെട്ടായി അണിനിരന്നു.

 

കേരളത്തെ കരകയറ്റിയത്

ഭരണമികവ് * ഏകോപനം * ശക്തമായ നേതൃത്വം