Skip to main content

കോവിഡിനെ ചെറുക്കാൻ തുണയായ കരുത്ത്

ഒപ്പം ആരോഗ്യരംഗം ശക്തിപ്പെടുത്താൻ കൈക്കൊണ്ട മറ്റു നടപടികളും

 

ഈ രംഗത്തു നാം ഇപ്പോൾ വൻതോതിൽ മുതല്‍മുടക്കുന്നു.

നമ്മുടെ പൊതുജനാരോഗ്യസംവിധാനത്തിന്റെ മുഖഛായ മാറ്റീ ഈ സർക്കാർ കൊണ്ടുവന്ന ആർദ്രം പദ്ധതി. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി. ജീവിതശൈലീരോഗങ്ങളും മൂന്നാം തലമുറ രോഗങ്ങളും നേരിടാൻ പ്രത്യേക ശ്രദ്ധ.

പ്രാഥമികാരോഗ്യകേന്ദ്രം മുതല്‍ മെഡിക്കല്‍ കോളെജ് വരെയുള്ള എല്ലാ സംവിധാനവും മികച്ച നിലവാരത്തിലേക്കുയർത്തി; രോഗീസൗഹൃദാമാക്കി. ഓൺലൈൻ ബുക്കിങ് വന്നു. ക്യൂ ഇല്ല. ഇരിക്കാൻ സൗകര്യമായി.

പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ ഇപ്പോൾ വൈകുവോളം ഓപിയുണ്ട്. അവ ലാബും ഫാർമസിയും ആവശ്യത്തിനു ഡോക്റ്റർമാരും സ്റ്റാഫുമുള്ള കുടുംബാരോഗ്യകേന്ദ്രങ്ങളായി.

കുടുംബഡോക്റ്റർ എന്നതാണു ലക്ഷ്യം. ഇതിനായി വികസിതരാജ്യങ്ങളിലെപ്പോലെ എല്ലാ പൗരരുടെയും ആരോഗ്യവിവരങ്ങളുടെ ഡേറ്റാബേസ് തയ്യാറായിവരുന്നു. എല്ലാവർക്കും ആരോഗ്യരക്ഷ ഉറപ്പാക്കുന്ന നവകേരളത്തിലേക്ക് അതിവേഗം നീങ്ങുകയാണു നാം.

ഇക്കഴിഞ്ഞ രണ്ടുകൊല്ലവും മഴക്കാലത്ത് പകർച്ചപ്പനികൾ പടർന്നില്ല. ലോകത്തെ അത്ഭുതപ്പെടുത്തുമാറു നിപ്പയെ നിയന്ത്രിച്ചതുപോലെ കൃത്യമായ ശുചീകരണവും മാലിന്യസംസ്ക്കരണവും മുൻകരുതലും വഴി നാം പകർച്ചവ്യാധികളെ പടിക്കുപുറത്തു നിർത്തി.

സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിലെ സൗകര്യങ്ങൾ ജില്ലാ താലൂക്ക് ആശുപത്രികളിൽവരെ ഒരുക്കിക്കഴിഞ്ഞു. ജില്ലാ ആശുപത്രിയിലും താലൂക്കാശുപത്രിയിലുംവരെ ഹൃദ്രോഗചികിത്സയ്ക്കുള്ള കാത്ത് ലാബും ഡയാലിസിസ് യൂണിറ്റും സ്പെഷ്യലിസ്റ്റ് ഡോക്റ്റർമാരും ആയി. എല്ലാ മെഡിക്കൽ കോളെജാശുപത്രിയിലും ക്യാൻസർ ചികിത്സ തുടങ്ങി.

കൊച്ചിയിൽ 383 കോടിയുടെ പുതിയ ക്യാൻസർ സെന്റർ.

കുട്ടികൾക്കു ക്യാൻസർ, ഹൃദയരോഗ ചികിത്സകൾ സൗജന്യം.

42 ലക്ഷം കുടുംബങ്ങൾക്കു സമഗ്ര ആരോഗ്യ ഇൻഷ്വറൻസ്.

വൈദ്യശാസ്ത്രഗവേഷണത്തിലും പ്രത്യേക ഊന്നൽ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്‌ഡ് വൈറോളജി സ്ഥാപിച്ചു. ലോകോത്തരവിദഗ്ദ്ധര്‍ ഇതുമായി സഹകരിക്കുന്നു.

ഇതൊക്കെ കാരണം ആരോഗ്യസൂചികകളിൽ നാം ആഗോളനിലവാരം കൈവരിച്ചു. ലോകാരോഗ്യസംഘടന ലോകരാജ്യങ്ങളുടെ പട്ടികയിൽ രാജ്യമല്ലാത്ത കേരളത്തെ പ്രത്യേകപദവിനല്കി ഉൾപ്പെടുത്തി. 2019 ജൂണിലെ നീതി ആയോഗ് റിപ്പോർട്ട് കേരളത്തിന്റെ ഒന്നാംസ്ഥാനം സാക്ഷ്യപ്പെടുത്തി. ശിശുമരണനിരക്ക് ആറായി കുറഞ്ഞു. നിപ്പയെ തുരത്തിയതും ലോകം വാഴ്ത്തി.