Skip to main content

ലോകത്തിലെ സുരക്ഷിതനാട് എന്ന പതക്കത്തിനൊപ്പം

സമയബന്ധിതമയി നിർമ്മാണങ്ങൾ പൂർത്തിയാക്കുന്ന, ബജറ്റിനു പുറത്തു ‘കിഫ്ബി’യിലൂടെ വൻതോതിൽ പണം ലഭ്യമാക്കി നടപ്പാക്കുന്ന, മുന്തിയ അടിസ്ഥാനസൗകര്യവികസനവും ലോകം അറിഞ്ഞു:

പുതിയ മലയോരഹൈവേ 3500 കോടി രൂപ ചെലവിൽ 1251 കിലോമീറ്റർ നിർമ്മാണം പുരോഗമിക്കുന്നു.

650 കി. മീ. തീരദേശഹൈവേയും പണിതുടങ്ങി. കിഫ്ബിവഴി 6500 കോടി രൂപ.

ദേശീയപാത വീതികൂട്ടുന്നു. അനുമതികളായി. സ്ഥലമെടുപ്പു തുടങ്ങി. സംസ്ഥാനം മുടക്കുന്നത് 5,000 കോടി രൂപ.

എം.സി. റോഡ് വികസനവും അതിവേഗം; മൂവാറ്റുപുഴ – ചെങ്ങന്നൂർ ഭാഗം പൂർത്തിയായി.

പതിറ്റാണ്ടുകളായി കിടന്ന ബൈപ്പാസുകളും ഫ്ലൈ ഓവറുകളും പൂർത്തിയാക്കി.

188 കോടി രൂപ ചെലവിൽ കൊല്ലം ഹിൽ ഹൈവേ പൂർത്തീകരണത്തിലേക്ക്.

കാസർകോഡ് മുതൽ തിരുവനന്തപുരം വരെ നലുമണിക്കൂറിൽ എത്തുന്ന സെമി ഹൈ സ്പീഡ് റെയിൽ വേയുടെ ആകാശസർവ്വെ പൂർത്തിയാക്കി.

ദേശീയജലപാത നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു.

കണ്ണൂർ വിമാനത്താവളം യാഥാർത്ഥ്യമാക്കി. അടുത്തലക്ഷ്യം ശബരിമല വിമാനത്താവളം.

തുറമുഖങ്ങളുടെ വികസനത്തിനു സമഗ്രപദ്ധതി, വിഴിഞ്ഞം പദ്ധതി ത്വരിതഗതിയിൽ.

നടക്കില്ലെന്നുവച്ചിരുന്ന ഗെയിൽ പൈപ്പ് ലൈൻ യാഥാർത്ഥ്യമായി. വീടുകളിൽ പൈപ്പ് വഴി പാചകവാതകം പദ്ധതി തുടങ്ങി. വാഹനങ്ങൾക്കും പ്രകൃതിവാതകം.

മുടങ്ങിക്കിടന്ന കൂടംകുളം 400 കെ.വി ലൈൻ പണിതു.

പ്രസരണരംഗത്ത് 10,000കോടി രൂപയുടെ ട്രാൻസ്ഗ്രിഡ് പദ്ധതി മുന്നോട്ട്.

സമ്പൂർണ്ണവൈദ്യുതിവത്ക്കരണം നേടി. പവർക്കട്ടോ ലോഡ് ഷെഡിങ്ങോ ഇല്ലാത്ത നാലുവർഷം.

കെ-ഫോൺ പദ്ധതിയിലൂടെ സംസ്ഥാനത്തുടനീളം ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് സേവനം. എല്ലാപൊതുസ്ഥാപനങ്ങളിലും കണക്‌ഷൻ. 20 ലക്ഷം ദരിദ്രകുടുംബങ്ങൾക്കു സൗജന്യസേവനം.

കൊച്ചി മെട്രോ അതിവേഗം നഗരപ്രാന്തങ്ങളിലേക്കും

വാട്ടർ മെട്രോ ടെർമിനൽ നിർമ്മാണം മുന്നേറുന്നു.

കൊച്ചിയുടെ വികസനത്തിൽ പ്രശ്നമായിരുന്ന വെള്ളക്കെട്ടിനു സർക്കാർ മുൻകൈയിൽ പരിഹാരമാകുന്നു; രണ്ടാം ഘട്ടം തുടങ്ങി.

കോഴിക്കോട് സിറ്റി റോഡ് ഇം‌പ്രൂവ്‌മെന്റ് പദ്ധതി ഒന്നാം ഘട്ടം പൂർത്തിയായി.

കൊച്ചി-കോയമ്പത്തൂർ വ്യവസായയിടനാഴി സ്ഥാപിക്കുന്നു. പാരിപ്പള്ളിയിലും വെങ്ങോട്ടും വ്യവസായ, വൈജ്ഞാനിക വളർച്ചായിടനാഴി. തിരുവനന്തപുരത്തും എറണാകുളത്തും 230 കോടി ചെലവിൽ പുതിയ ഐറ്റി ഇടങ്ങൾ നിർമ്മാണത്തിൽ.

കൊച്ചിയിൽ പെട്രോകെമിക്കൽ പാർക്കിന്റെ പ്രാരംഭപ്രവർത്തനം മുന്നോട്ട്.

കോട്ടൂരിൽ ഒരുങ്ങുന്ന ലോകത്തെ ഏറ്റവും വലിയ ആനപരിപാലനകേന്ദ്രത്തിന്റെ നിർമ്മാണം ദ്രുതഗതിയിൽ.

പ്രധാന തീർത്ഥാടനടൂറിസം കേന്ദ്രമായ ശബരിമലയിൽ നാലുവർഷം‌കൊണ്ടു നടപ്പാക്കുന്നത് 1621.36 കോടി രൂപയുടെ വികസനം.

പ്രധാനപട്ടണങ്ങളിലെല്ലാം മാലിന്യസംസ്ക്കരണപ്ലാന്റ് തുടങ്ങാനുള്ള നടപടികൾ തുടങ്ങി. കേരളത്തിലെ ആദ്യത്തെ വേസ്റ്റ് റ്റു എനർജി പ്ലാന്റ് സുൽത്താൻ ബത്തേരിയിൽ പൂർത്തിയാകുന്നു.

ഇൻഡ്യയിലെ പ്രമുഖ വൈറോളജി സ്ഥാപനങ്ങളിൽ ഒന്നായി മാറാൻ പോകുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് വൈറോളജി രണ്ടുമാസത്തിനകം പൂർത്തിയാകും.

ഇൻഡ്യയിലെതന്നെ മികച്ച സൂവോളജി പാർക്ക് ആകാൻപോകുന്ന പാർക്ക് പുത്തൂരിൽ പുരോഗമിക്കുന്നു.

വ്യവസായം തുടങ്ങൽ ലളിതമാക്കി നിയമം - കേരള ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ ആൻഡ് ഫെസിലിറ്റേഷൻ ആക്ട് 2018. ലൈസൻസുകളും അനുമതികളും വേഗം കിട്ടാൻകെ സ്വിഫ്റ്റ്ഓൺലൈൻ ക്ലിയറൻസ്. ഒറ്റ അപേക്ഷ. 30 ദിവസത്തിനകം തീരുമാനം; അല്ലെങ്കിൽ കല്പിത (ഡീംഡ്) അനുമതി. ചെറുകിട സംരംഭങ്ങൾക്കു മുൻകൂർ അനുമതിവേണ്ട

നീതി ആയോഗിന്റെ ആരോഗ്യസൂചികയിൽ വ്യവസായവികസനത്തിലും സ്കൂൾവിദ്യാഭ്യാസഗുണനിലവാരപ്പട്ടികയിലും കേരളം ഒന്നാമത്.

ഇതെല്ലാം സാദ്ധ്യമാക്കിയത് കിഫ്ബി - കേരളവികസനത്തിന്റെ തനതുവഴി.

കിഫ്ബിയിലൂടെ ഈ സർക്കാർ ഇതിനകം അനുമതി ആയത് 54,391 കോടി രൂപയുടെ പദ്ധതികൾ; പുരോഗമിക്കുന്നത് 40,403 കോടി രൂപയുടെ നിർമ്മാണം; സാധാരണയുടെ 5 ഇരട്ടി. പ്രതിസന്ധികാലത്തും വികസനം മുന്നോട്ട്...

ഇതെല്ലാം ആഗോളകമ്പനികളെ ആകർഷിക്കുന്നു.

കേരള സ്പേസ് പാർക്ക്, സ്പേസ് ആൻഡ് എയ്റോ സെന്റർ ഓഫ് എക്സലൻസ്, എയർ ബസ് കമ്പനിയുടെ ബിസ് ലാബ്, നിസാൻ ഇലക്ട്രിക്കൽ വാഹനനിർമ്മാണകേന്ദ്രം, ടോറസ് ഇൻവെസ്റ്റ്മെന്റ്, എച്ച്&ആർ ബ്ലോക്ക്, തേജസ്, യൂണിറ്റി, ആൾട്ടെയർ, ഏണസ്റ്റ് & യങ്, ഹിറ്റാച്ചി, കനേഡിയൻ കമ്പനി ടെറാനെറ്റ്, ...

ഉത്പാദനവും തൊഴിലും വളരുന്ന നവകേരളം!

നവകേരളത്തിനു തറക്കല്ലിട്ട ഭരണം