Post Category
കാരാപ്പുഴ ഡാം ഷട്ടര്‍ തുറക്കും
മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി കാരാപ്പുഴ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ മെയ് 23 രാവിലെ 11 ന് 5 സെ.മി. വീതം തുറക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വെള്ളം ഒഴുകി വരുന്ന പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്.
നിലവില്‍ 12 ദിവസത്തേക്കാണ് ഷട്ടറുകള്‍ തുറക്കാന്‍ ജില്ലാഭരണകൂടം അനുമതി നല്‍കിയിട്ടുളളത്. വൈകീട്ട് 6 മുതല്‍ രാവിലെ 8 വരെ ഷട്ടറുകള്‍ ഉയര്‍ത്താന്‍ പാടില്ലെന്ന് അനുമതി ഉത്തരവില്‍ പറയുന്നു. കൃത്യമായ മാനദണ്ഡങ്ങള്‍ അനുസരിച്ച് മുന്നറിയിപ്പ് നല്‍കിയാണ് ഷട്ടറുകള്‍ തുറക്കുക.
date
- Log in to post comments