Skip to main content

 പ്രീസ്‌കൂള്‍ കിറ്റ്

    മുളേളരിയയിലെ കാറഡുക്ക ഐസിഡിഎസ് പ്രോജക്റ്റിന് കീഴിലുള്ള 85 ജനറല്‍ അങ്കണവാടികള്‍ക്കും ഏഴ് മിനി അങ്കണവാടികള്‍ക്കും 2017-18 വര്‍ഷത്തേക്ക് പ്രീസ്‌കൂള്‍ കിറ്റുകള്‍ തയ്യാറാക്കി വിതരണം ചെയ്യുന്നതിന്  ടെണ്ടര്‍ ക്ഷണിച്ചു.    ടെണ്ടര്‍ ഫോമുകള്‍   മാര്‍ച്ച്  അഞ്ചിന്  ഉച്ചക്ക്  ഒരു മണിവരെ വിതരണം ചെയ്യും. 2.30 വരെ കാറഡുക്ക ഐസിഡിഎസ്  ഓഫീസില്‍ ടെണ്ടറുകള്‍  സ്വീകരിക്കും. വിശദ വിവരങ്ങള്‍ക്ക് മുളേളരിയയിലുളള   കാറഡുക്ക ഐസിഡിഎസ്  ഓഫീസില്‍ ബന്ധപ്പെടുക. ഫോണ്‍  04994 261159, 8281999346.
    നീലേശ്വരം അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുളള  അങ്കണവാടികളിലേക്ക്  2017-18 വര്‍ഷത്തേക്ക് പ്രീസ്‌കൂള്‍ കിറ്റ്  എന്നിവ വിതരണം ചെയ്യുന്നതിന്  അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ഫോമുകള്‍ പിലിക്കോട് പടുവളത്തുളള  നീലേശ്വരം അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ട് ഓഫീസില്‍ നിന്നും പ്രവര്‍ത്തി ദിവസങ്ങളില്‍ വാങ്ങാം.  ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് ഏഴിന് ഉച്ചയ്ക്ക്  മൂന്നു മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍  04672 263520.
 

date