കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ യാത്രക്കാരുടെ വിശദാംശങ്ങള്‍
ഇന്നലെ ( 26/5/20) കൊച്ചി വിമാനത്താവളത്തിലെത്തിയ കുവൈറ്റ്- കൊച്ചി (Jazeera J9-1405) വിമാനത്തിൽ 145 യാത്രക്കാരാണുണ്ടായിരുന്നത്. ഇതിൽ 78 പേർ പുരുഷൻമാരും 67 പേർ സ്ത്രീകളുമാണ്.
യാത്രക്കാരിൽ 142 പേരെ. വിവിധ ജില്ലകളിലെ കോവിഡ് കെയർ സെൻ്ററുകളിലും ഒരാളെ വീട്ടിലും നിരീക്ഷണത്തിലാക്കി.
ആലപ്പുഴ, കൊല്ലം സ്വദേശികളായ രണ്ട് പേരെ മുവ്വാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജില്ല തിരിച്ചുള്ള കണക്ക്
ആലപ്പുഴ - 12
എറണാകുളം-12
ഇടുക്കി - 4
കണ്ണൂർ - 5
കാസർഗോഡ് - 7
കൊല്ലം- 16
കോട്ടയം - 14
കോഴിക്കോട്- 16
മലപ്പുറം - 10
പാലക്കാട് - 1
പത്തനംത്തിട്ട - 20
തിരുവനന്തപുരം - 13
വയനാട്- 5
തൃശ്ശൂർ - 9
മറ്റ് സംസ്ഥാനങ്ങൾ - 1
എറണാകുളം ജില്ലയിൽ നിന്നുള്ള 12 പേരിൽ 4 പേർ പുരുഷൻമാരും 8 പേർ സ്ത്രീകളുമാണ്.
വിവിധ കോവിഡ് കെയർ സെൻ്ററുകളിൽ 10 പേരെയും 2 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.
- Log in to post comments