ഗവ. വനിതാ കോളജില്‍ കൃത്രിമക്കാല്‍ ക്യാമ്പ് നാളെ തുടങ്ങും
പള്ളിക്കുന്ന് കൃഷ്ണമേനോന്‍ സ്മാരക ഗവ. വനിതാ കോളജിലെ എന്‍.എസ്.എസ് യൂനിറ്റുകള്‍ സംഘടിപ്പിക്കുന്ന കൃത്രിമക്കാല്‍ നിര്‍മ്മാണവും വിതരണവും നടത്തുന്ന ക്യാമ്പ് നാളെ (ഫെബ്രു. 25) രാവിലെ പത്തിന് കോളജില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ക്യാന്‍സര്‍ സഹായനിധിയും മന്ത്രി കൈമാറും. കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ഇ.പി ലത വിശിഷ്ടാതിഥിയാവും. പ്രിന്‍സിപ്പല്‍ ഡോ. കെ.പി റിജുല അധ്യക്ഷത വഹിക്കും. ക്യാമ്പിന്റെ സമാപന ദിനമായ മാര്‍ച്ച് ഒന്നിന് രാവിലെ പത്തിന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി കൃത്രിമക്കാല്‍ വിതരണോദ്ഘാടനം നിര്‍വഹിക്കും. ക്യാമ്പില്‍ അമ്പതിലേറെ പേര്‍ക്ക് കൃത്രിമക്കാല്‍ വെച്ചു കൊടുക്കും. ഇതോടൊപ്പം ക്യാന്‍സര്‍ കുടുംബത്തെ ദത്തെടുക്കലും നടത്തും.
ചെന്നൈ മുക്തി ഫൗണ്ടേഷനിലെ സാങ്കേതിക വിദഗ്ധരാണ് ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ഭാരം കുറഞ്ഞ കൃത്രിമക്കാല്‍ നിര്‍മിക്കുന്നത്. ക്യാമ്പിന്റെ തുടക്കത്തിലാണ് ഇതിന് അളവെടുക്കുക.
പി.എന്‍.സി/389/2018
- Log in to post comments