Skip to main content

കൊറോണ കൺട്രോൾറൂം,കാക്കനാട്, എറണാകുളം, 30 /5/20 ബുള്ളറ്റിൻ - 6.30 PM

•    ജില്ലയിൽ ഇന്ന് (30/05/20) 4 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കൂടാതെ തൃശൂർ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരിൽ രണ്ടുപേർ എറണാകുളത്താണ് ചികിത്സയിലുള്ളത്.

•    മെയ് 28 ന് കുവൈറ്റ് - തിരുവനന്തപുരം വിമാനത്തിലെത്തിയ കോതമംഗലം സ്വദേശിയായ 42 കാരനാണ് പോസിറ്റീവായ ഒന്നാമത്തെയാൾ.  രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് അന്നു തന്നെ തിരുവനന്തപുരത്ത് കാരക്കോണം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാക്കിയിരുന്നു. 

•    മെയ് 17 ന് അബുദാബി കൊച്ചി വിമാനത്തിലെത്തിയ 32 കാരനായ എറണാകുളം പാറക്കടവ് സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച രണ്ടാമത്തെയാൾ. കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു .

•    സ്വകാര്യ ഷിപ്പിങ്ങ് കമ്പനിയിലെ ജീവനക്കാരായ 44 വയസ്സും, 27 വയസ്സുമുള്ള മഹാരാഷ്ട്ര സ്വദേശികളായ 2 പേരാണ്   രോഗം സ്ഥിരീകരിച്ച മറ്റ്  2 പേർ .ഇതിൽ ഒരാൾ മെയ് 26 ന് കാറിലുo, മറ്റെയാൾ മെയ് 27 ന് വിമാനത്തിലുമാണ് മഹാരാഷ്ട്രയിൽ നിന്നും കൊച്ചിയിലെത്തിയത്. ഇവർ സ്ഥാപന നിരീക്ഷണത്തിലായിരുന്നുഇവർ ജോലിക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിൽ കോ വിഡ് സ്ഥിരീകരിക്കുകയായിരുന്നു. 

•     തൃശ്ശൂർ ജില്ലയിൽ രോഗം സ്ഥിരീകരിച്ച 2 പേർ കളമശ്ശേരി മെഡിക്കൽ കോളേജിലാണ് ചികിൽസയിലുള്ളത്. മെയ് 29 ന് രോഗം സ്ഥിരീകരിച്ച് കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള 80 കാരിയുടെ 56 വയസ്സും, 48 വയസ്സുമുള്ള അടുത്ത ബന്ധുക്കൾക്കാണ് രോഗം  സ്ഥിരീകരിച്ചത്. ഇവർ ഒരുമിച്ചാണ് ഡൽഹിയിൽ നിന്നും ട്രയിനിൽ യാത്ര ചെയ്ത് മെയ് 28 ന്  കൊച്ചിയിലെത്തിയത്.

•    ഇന്ന് 647 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 480 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം  8444 ആയി. 

•    ഇന്ന് 15 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.  
    കളമശ്ശേരി മെഡിക്കൽ കോളേജ്- 11  
    സ്വകാര്യ ആശുപത്രികൾ - 4

•    കളമശ്ശേരി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 3 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

•    കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന 29 കാരി രോഗമുക്തയായി.     മെയ് 16 ലെ കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ ഗർഭിണയായ ഇവർക്ക് മെയ് 18 നാണ് രോഗം സ്ഥിരീകരിച്ചത്. മെയ് 25 ന് ഇവർ ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തിരുന്നു. 

 
•    ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 84 ആണ്.
    കളമശ്ശേരി മെഡിക്കൽ കോളേജ് – 36  
    മൂവാറ്റുപുഴ ജനറൽ ആശുപത്രി-7
    പോർട്ട് ട്രസ്റ്റ് ഹോസ്പിറ്റൽ - 3
    ഐ.എൻ.എച്ച്.എസ് സഞ്ജീവനി – 4
    സ്വകാര്യ ആശുപത്രികൾ - 34   

•    ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 29 ആണ്. 
    കളമശ്ശേരി മെഡിക്കൽ കോളേജ് – 25    
    ഐ.എൻ.എച്ച്.എസ് സഞ്ജീവനി – 4

•    ലോക്ക് ഡൗൺ കാലയളവിൽ എറണാകുളം ജില്ലയിലേക്ക്  വിദേശത്ത് നിന്നും ഇത് വരെ എത്തിയത് 1664 പേരാണ്. ഇതിൽ 94 പേർ 65 വയസിനു മുകളിലുള്ളവരും, 136 പേർ 10 വയസ്സിൽ താഴെയുള്ളവരും, 195 പേർ ഗർഭിണികളും ആണ്. ഇവരിൽ 786 പേരെ വീടുകളിലും, 862  പേരെ വിവിധ കോവിഡ് കെയർ സെന്ററുകളിലും നിരീക്ഷണത്തിലാക്കി. 16 പേരെയാണ് വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ ആക്കിയത്. ഇതേ കാലയളവിൽ തന്നെ, വിവിധ സംസ്ഥാനങ്ങളിൽ നിന്നും ജില്ലയിലേക്കെത്തിയത് 3923 പേരാണ്. ഇതിൽ 2076 പേർ റോഡ് മാർഗവും, 608 പേർ ട്രെയിൻ മാർഗവും, 1202 പേർ വിമാനങ്ങൾ വഴിയും, 37 പേർ കപ്പലുകൾ വഴിയും ആണ് ജില്ലയിൽ എത്തിയത്. ഇവരിൽ 34 പേരെ വിവിധ സ്ഥാപനങ്ങളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. വിമാനങ്ങൾ വഴി എത്തിയവരിൽ 16 പേർക്കാണ് പിന്നീട് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഒരാൾ വന്നത് ആഭ്യന്തര വിമാനത്തിലാണ്(മഹാരാഷ്ട്ര). ബാക്കി 15 പേരും എത്തിയത് ഗൾഫ് നാടുകളിൽ നിന്നാണ്. കപ്പൽ മാർഗം എത്തിയവരിൽ 6 പേർക്ക് രോഗം സ്ഥിരീകരിച്ചു. 2 പേർ വന്നത് മാലിദ്വീപിൽ നിന്നും, 4 പേർ (തീര സംരക്ഷണ സേന ഉദ്യോഗസ്ഥർ) വന്നത് ഇതര സംസ്ഥാനത്ത് നിന്നും ആണ്. ട്രെയിൻ മാർഗം വന്ന 4 പേർക്ക് ഇത് വരെ രോഗം സ്ഥിരീകരിച്ചു. 3 പേർ വന്നത് മഹാരാഷ്ട്രയിൽ നിന്നും, ഒരാൾ ഉത്തർപ്രദേശിൽ നിന്നുമാണ് എത്തിയത്.റോഡ് മാർഗം വന്നവരിൽ രോഗം സ്ഥിരീകരിച്ചത് 4 പേർക്കാണ്. 2 പേർ വന്നത് ചെന്നൈയിൽ നിന്നും, രണ്ടു പേർ വന്നത് മഹാരാഷ്ട്രയിൽ നിന്നും ആണ്.

•    ഇന്ന് ജില്ലയിൽ നിന്നും 98 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 57 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ 6 എണ്ണം പോസിറ്റീവും ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 126 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

•     സമൂഹ വ്യാപനം ഉണ്ടോ എന്നറിയായി ഇന്ന് ജില്ലയിൽ നിന്നും ശേഖരിച്ചത് 25 സാമ്പിളുകളാണ്. കഴിഞ്ഞ 3 ദിവസങ്ങളിലായി ഇത്തരത്തിൽ  ജില്ലയിൽ ശേഖരിച്ചത് 382 സാമ്പിളുകളാണ്.  ഇതിൽ 87 എന്നതിന്റെ ഫലം ലഭ്യമായി. ഇവയെല്ലാം നെഗറ്റീവ് ആണ്. ഇനി 295 ഫലങ്ങളാണ് ലഭിക്കാനുള്ളത്

•    ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിലുള്ള ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക്  വ്യക്തിഗത സുരക്ഷാ ഉപാധികൾ, സാമ്പിൾ ശേഖരണം, സാമ്പിൾ ട്രാൻസ്പോർട്ട് ചെയുന്ന രീതി, റിവേഴ്സ് ക്വാറൻറ്റൈൻ തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നടത്തി. 

•    ഇന്ന് 432 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 292  കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.  യാത്രാ പാസ്സിന്റെ ലഭ്യത, നിരീക്ഷണ കാലാവധി തുടങ്ങിയവയെ കുറിച്ച് അറിയുന്നതിനായിരുന്നു കൂടുതൽ വിളികളും. വിദേശ രാജ്യങ്ങളിൽ നിന്നും എത്തി കോവിഡ് കെയർ സെന്ററുകളിൽ കഴിയുന്നവരുടെ വിവരങ്ങൾ അന്വേഷിച്ച് ബന്ധുക്കളിൽ നിന്നും വിളികളെത്തി   

•    ജില്ലാ സർവൈലൻസ് യൂണിറ്റിൽ നിന്ന് ഇന്ന് നിരീക്ഷണത്തിലുള്ള 540   പേരെ നേരിട്ട് വിളിച്ച് ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചു. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരികെയെത്തി ജില്ലയിലെ കോവിഡ് കെയർ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നവർ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ സംശയ നിവാരണത്തിനായി 48 ഫോൺ വിളികൾ സർവൈലൻസ് യൂണിറ്റിലേക്കും എത്തി.   

•    വാർഡ് തലങ്ങളിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ സംഘങ്ങൾ ഇന്ന് 4948 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

•    ഇന്ന് ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ 125 ചരക്കു ലോറികൾ എത്തി. അതിൽ വന്ന 147   ഡ്രൈവർമാരുടെയും ക്ളീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 80 പേരെ കൺട്രോൾ റൂമിൽ നിന്നും ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു. ആരിലും രോഗലക്ഷണങ്ങൾ ഇല്ല.

•    ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിൽ ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 95  പേർക്ക് കൗൺസലിംഗ് നൽകി. ഇത് കൂടാതെ കൺട്രോൾ റൂമിലേക്ക് വിളിച്ച 12 പേർക്കും ഇത്തരത്തിൽ കൗൺസലിംഗ് നൽകി. 

•    ഐ.എം.എ ഹൗസിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 57 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.

•    ജില്ലയിലെ 22  കോവിഡ് കെയർ സെന്ററുകളിലായി 647 പേരാണ്  നിരീക്ഷണത്തിൽ കഴിയുന്നത്. കൂടാതെ 272 പേർ പണം നൽകി ഉപയോഗിക്കാവുന്ന കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുണ്ട്. 

DATA UPDATE    
    
Home quarantine new -    647
No. of persons released from home quarantine    480
Home quarantine total    8444
    
New Hospital isolation new -     15
Discharge from Isolation –    3
Hospital isolation total -    84
Positive case today      6 (Ernakulam-4 Thrissur- 2)
Total positive cases under treatment –    30 (1 at Trivandrum)
    
Sample sent today (Routine )    98
Results received today -(Routine )    57
Results awaiting -(Routine )    126
No. of covid care centers currently functioning -    22
Total persons  quarantined at Covid  Care Centres -    647
Total persons quarantined at Paid Covid Care Centres    272
    540
Total calls received at Call centre -    432
Total calls from Surveillance Unit to people under Quarantine –    540

ജില്ലാ കളക്ടർ, 
എറണാകുളം
ജില്ലാ കൺട്രോൾ റൂം നമ്പർ : 0484 2368802/2424077 / 2428077

date