സ്നേഹസംഗമം ഉദ്ഘാടനം ചെയ്തു
വനിതാ ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന ജില്ലയിലെ ഫോസ്റ്റര്‍ കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുളള കുട്ടികളുടെയും കുടുംബങ്ങളുടെയും ഒത്തുചേരലായ സ്നേഹസംഗമം 2018 ഹോട്ടല്‍ മാലി ഇന്റര്‍നാഷണലില്‍ നടന്നു. നഗരസഭ ചെയര്‍പേഴ്സണ്‍ ഡോ. പി. ആര്. സോന സമ്മേളനം ഉദ്ഘാടനം ചെയ്തു. കോട്ടയം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍പേഴ്സണ്‍ കെ. യു മേരിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ വിശിഷ്ടാതിഥിയായിരുന്നു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി അംഗം അഡ്വ. രാജി പി ജോയി മുഖ്യപ്രഭാഷണം നടത്തി. ഗവ. ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് ബി. മോഹനന്, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ബിനോയ് വി. ജെ, ഡിസിപിയു പ്രൊട്ടക്ഷന്‍ ഓഫീസര്‍ ആശിഷ് ജോസഫ് എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് കുടുംബശ്രീ സ്റ്റേറ്റ് ഫാക്കല്‍റ്റി കെ.എസ് അനിയന്‍കുഞ്ഞ് ക്ലാസ്സെടുത്തു.
(കെ.ഐ.ഒ.പി.ആര്-405/18)
- Log in to post comments