Skip to main content

ജില്ലാ കളക്ടറുടെ താലൂക്ക്തല ഓണ്‍ലൈന്‍ പരാതിപരിഹാര അദാലത്തിന് ഇന്ന് (6) തുടക്കം

 

ജില്ലാ കളക്ടറുടെ താലൂക്ക്തല ഓണ്‍ലൈന്‍ പരാതിപരിഹാര അദാലത്തിന് ഇന്ന് കോന്നിയില്‍ തുടക്കമാകും. ജില്ലാ കളക്ടര്‍ കളക്ടറേറ്റില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയാണ് പൊതുജനങ്ങളുടെ പരാതികള്‍ കേള്‍ക്കുന്നത്. അക്ഷയ കേന്ദ്രങ്ങള്‍ മുഖേന രജിസ്റ്റര്‍ ചെയ്തിട്ടുള്ള പരാതികളാണ് അദാലത്തില്‍ പരിഗണിക്കുന്നത്.  

ജില്ലകളില്‍ നടത്തിവരാറുള്ള പൊതുജനപരാതിപരിഹാര അദാലത്തുകള്‍ ഓണ്‍ലൈനില്‍ സംഘടിപ്പിക്കുന്നതിന്റെ സാധ്യത പരിശോധിക്കണമെന്ന മുഖ്യമന്ത്രിയുടെ അറിയിപ്പിനെ തുടര്‍ന്നാണ് ഓണ്‍ലൈന്‍ പരാതിപരിഹാര സംവിധാനം ഏര്‍പ്പെടുത്തുന്നത്. 

വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് അനുവദിച്ചിട്ടുള്ള സമയത്ത് മാത്രമേ പരാതിക്കാരന്‍ എത്താന്‍ പാടുള്ളൂ. കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ സര്‍ക്കാര്‍ നിര്‍ദേശങ്ങളും പാലിച്ചായിരിക്കും ഓണ്‍ലൈന്‍ പരാതിപരിഹാര അദാലത്ത് സംഘടിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അവരവരുടെ ഓഫീസുകളില്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കണം.

date