മനോഹരിതം ക്യാമ്പയിന്‍ മണ്ഡലതല സമാപന സമ്മേളനവും പരിസ്ഥിതിദിനാചരണവും
ലോകപരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ലോക്ഡൗണ്‍ കാലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച മനോഹരിതം ക്യാമ്പയിന്റെ മണ്ഡലതല സമാപന സമ്മേളനവും പരിസ്ഥിതിദിനാചരണവും ഓമല്ലൂര്‍ ആര്യഭാരതി ഹൈസ്‌കൂളില്‍ വീണാ ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ഓരോ വിദ്യാര്‍ത്ഥികളും പ്രകൃതിയുടെ ബ്രാന്‍ഡ് അമ്പാസിഡര്‍മാരായി മാറണമെന്നും ക്യാമ്പയിനില്‍ പങ്കെടുത്ത ജില്ലയിലെ 140 സ്‌കൂളുകളിലേയും കുട്ടികള്‍ നല്ല രീതിയില്‍ പ്രകടനം കാഴ്ചവച്ചുവെന്നും എംഎല്‍എ പറഞ്ഞു.
ഹരിത കേരളം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ആര്‍.രാജേഷ് പദ്ധതി വിശദീകരണം നടത്തി. മനോഹരിതം ക്യാമ്പയിനില്‍ പങ്കെടുത്തിന് ആര്യഭാരതി ഹൈസ്‌കൂളിനുള്ള ഹരിത കേരളം മിഷന്റെ ഉപഹാരം സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്ക് എംഎല്‍എ കൈമാറി. കുട്ടികള്‍ ഉല്‍പ്പാദിപ്പിച്ച ഫലവൃക്ഷതൈകള്‍ എംഎല്‍എ സ്‌കൂള്‍ അംഗണത്തില്‍ നടുകയും വിതരണം നടത്തുകയും ചെയ്തു.
ജില്ല പഞ്ചായത്ത് അംഗം എലിസബത്ത് അബു, ഓമല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ വിജയന്‍, പഞ്ചായത്ത് മെമ്പര്‍മാരായ സുജിത് കുമാര്‍, ജയശ്രി, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ലിജു ജോര്‍ജ്, പി.ടി.എ പ്രസിഡന്റ് തോമസ് മാത്യു, ഹരിത കേരളം മിഷന്‍ പ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments