Post Category
വാഹന പാർക്കിംഗ് ലേലം
നെയ്യാറ്റിൻകര ജനറൽ ആശുപത്രി കോമ്പൗണ്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് 2020 ജൂലൈ ഒന്ന് മുതൽ 2021 ജൂൺ 31 വരെ ഫീസ് പിരിയ്ക്കാനുള്ള അവകാശം 12ന് ലേലം ചെയ്യും. ആശുപത്രി സൂപ്രണ്ട് ഓഫീസിൽ രാവിലെ 11നാണ് ലേലം. ലേലം ഉറപ്പിച്ച് ലഭിക്കുന്ന വ്യക്തി ലേലത്തുകയുടെ 50 ശതമാനം തുക ലേലദിവസം കെട്ടിവച്ച് ബാക്കിത്തുക ലേലത്തീയതി മുതൽ ഒരു മാസത്തിനകം അടയ്ക്കണം. പണമടയ്ക്കുന്നതിൽ വീഴ്ചവരുത്തിയാൽ മുൻകൂർ നോട്ടീസ് ഇല്ലാതെതന്നെ ലേലം റദ്ദാക്കും. ലേല നടപടികൾ റദ്ദാക്കുന്നതിനോ നീട്ടിവയ്ക്കുന്നതിനോ ഉള്ള അധികാരം സൂപ്രണ്ടിൽ നിക്ഷിപ്തമായിരിക്കും. നിബന്ധനകൾ സംബന്ധിച്ച പത്രം 200 രൂപ സ്റ്റാമ്പ് പേപ്പറിൽ ജനറൽ ആശുപത്രി സൂപ്രണ്ടിന് നൽകണം.
പി.എൻ.എക്സ്. 2060/2020
date
- Log in to post comments