അക്ഷയ ഊര്‍ജ്ജ കോണ്‍ഗ്രസിന് തുടക്കമായി
അക്ഷയ ഊര്‍ജ്ജ ഉത്സവത്തിന്റെ ഭാഗമായി രണ്ടു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന അക്ഷയ ഊര്‍ജ്ജകോണ്‍ഗ്രസിന്റെ ഉദ്ഘാടനം വൈദ്യുതി മന്ത്രി എം.എം. മണി നിര്‍വഹിച്ചു. കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. സാമൂഹ്യപുരോഗതിയ്ക്കു വൈദ്യുതി അത്യന്താപേക്ഷിതമാണെന്നും ചെറുകിട വൈദ്യുതി പദ്ധതിയും സൗരോര്‍ജവും കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജവും കൂടുതയായി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
കനകക്കുന്ന് കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ അനര്‍ട്ട് ഡയറക്ടര്‍ ഡോ.ആര്‍. ഹരികുമാര്‍, എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ ധരേശന്‍ ഉണ്ണിത്താന്‍, സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്റ് ഡവലപ്പ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ ഡോ. ബാബു അമ്പാട്ട്, അക്ഷയ ഊര്‍ജ്ജ ഉത്സവ ജനറല്‍ കണ്‍വീനര്‍ ഡോ. ടി. സാബു എന്നിവര്‍ പങ്കെടുത്തു. ഡോ. തിരുവെങ്കിടസ്വാമി ഓഷ്യന്‍ എനര്‍ജിയെപ്പറ്റിയും, പ്രൊ. വി.കെ. ദാമോദരന്‍ വേസ്റ്റ് എനര്‍ജിയെക്കുറിച്ചും കേരളത്തിലെ ഊര്‍ജ്ജ ലഭ്യതയെപ്പറ്റി ഡോ. ആര്‍.വി.ജി മേനോനും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
ഫെബ്രുവരി 28 ന് വൈകുന്നേരം കനകക്കുന്നില്‍ നടക്കുന്ന സമ്മേളനത്തില്‍ അക്ഷയ ഊര്‍ജ്ജ അവാര്‍ഡുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്യും
പി.എന്‍.എക്‌സ്.730/18
- Log in to post comments