കളക്ടറേറ്റില്‍ പരിസ്ഥിതിദിനാചരണം
എറണാകുളം - ലോക പരിസ്ഥിതി ദിനത്തിൽ കളക്ടറേറ്റ് വളപ്പിൽ വൃക്ഷത്തൈകള്‍ നട്ടു. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ റം പൂട്ടാൻ, പേര ഫല വൃക്ഷങ്ങളുടെ തൈകളാാണ് നട്ടത്. ഡപ്യൂട്ടി കളക്ടര്‍ സുരേഷ് കുമാര്‍, ഹുസൂര്‍ ശിരസ്തദാര്‍ ജോര്‍ജ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ല ഭരണകൂടത്തിന്റെയും നെഹ്റു യുവകേന്ദ്രയുടെയും എടത്തല യുവധാര സാംസ്കാരിക വേദിയുടെയും യുവധാര വായനശാലയുടെയും ആഭിമുഖ്യത്തില്‍ നടന്ന വൃക്ഷത്തൈ നടലിന്റെ ഉദ്ഘാടനം കളക്ടര്‍ എസ്.സുഹാസ് നിര്‍വ്വഹിച്ചു. യുവജന ക്ഷേമ ബോര്‍ഡ് ജില്ല കോര്‍ഡിനേറ്റര്‍ സി.ടി സവിത, നെഹ്റു യുവകേന്ദ്ര ജില്ലകോര്‍ഡിനേറ്റര്‍ അശ്വിൻകുമാര്‍, റിട്ട. ഡി.എഫ്.ഒ ബേബി സോജൻ, പി മോഹനൻ, കെ.എം സുകുമാരൻ തുടങ്ങിയവര്‍ നേതൃത്വം നല്കി.
ചാത്യാത്ത് ക്യൂന്‍സ് വാക്ക് വേയ്ക്ക് സമീപം ഗോശ്രീ ദ്വീപ് വികസന അതോറിറ്റി സംഘടിപ്പിച്ച ദിനാചരണത്തിലും ജില്ലാ കളക്ടര്‍ പങ്കെടുത്തു. ജിഡ ടൗൺ പ്ലാനർ ആർ. പ്രദീപ് , ഫിനാൻസ് ഓഫീസർ എ. റ്റി. ടെന്നിസൺ ജിഡ ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
- Log in to post comments