Skip to main content

കൊറോണ കൺട്രോൾറൂം,കാക്കനാട്, എറണാകുളം, 5/6/20 ബുള്ളറ്റിൻ - 6.30 PM

•    ജില്ലയിൽ ഇന്ന് (5.05.20) 8 കേസുകൾ കൂടി സ്ഥിരീകരിച്ചു. കൂടാതെ മറ്റു ജില്ലകളിൽ സ്ഥിരീകരിച്ച 2 കേസുകൾ കൂടി ജില്ലയിൽ ചികിത്സയിലുണ്ട്.

•    മെയ് 26 ലെ കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 46 വയസുള്ള നെടുമ്പാശ്ശേരി സ്വദേശിനി, 31 വയസുള്ള തിരുവനന്തപുരം സ്വദേശിനി, 47 വയസുള്ള പത്തനംതിട്ട സ്വദേശിനി, 42 വയസുള്ള ഏലൂർ സ്വദേശിനി, 42 വയസുള്ള ആലുവ സ്വദേശിനി എന്നിവർ.

•    മെയ് 26 ലെ അബുദാബി - കോഴിക്കോട്  വിമാനത്തിലെത്തിയ 38 വയസുള്ള ഏഴിക്കര സ്വദേശി.
  
•    മെയ് 27 ലെ അബുദാബി - കൊച്ചി വിമാനത്തിലെത്തിയ 53 വയസുള്ള മൂവാറ്റുപുഴ സ്വദേശി, 50 വയസുള്ള പെരുമ്പാവൂർ സ്വദേശി, 59 വയസുള്ള മുളന്തുരുത്തി സ്വദേശി.

•    മെയ് 27 ലെ ദുബായ് കൊച്ചി വിമാനത്തിലെത്തിയ 63 വയസുള്ള നെടുമ്പാശ്ശേരി സ്വദേശി എന്നിവർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

•    മെയ് 17 ലെ അബുദാബി കൊച്ചി വിമാനത്തിലെത്തിയ 56 കാരനായ കീഴ്മാട് സ്വദേശിയും, മെയ് 18 ലെ അബുദാബി - കൊച്ചി വിമാനത്തിലെത്തിയ 38 കാരനായ ഏഴിക്കര സ്വദേശിയും, തൃശ്ശൂർ സ്വദേശിയായ 47 കാരനും, മെയ് 30 ന് രോഗം സ്ഥിരീകരിച്ച സ്വകാര്യ ഷിപ്പിങ് കമ്പനിയിലെ ജീവനക്കാരനായ 27 വയസുള്ള മഹാരാഷ്ട്ര സ്വദേശിയും രോഗമുക്തി നേടിയതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്ന്  ഡിസ്ചാർജ് ചെയ്തു. 

•    ഇന്ന് 782 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 644 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.  നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം  9929  ആണ്. ഇതിൽ 8843 പേർ വീടുകളിലും, 462 പേർ കോവിഡ് കെയർ സെന്ററുകളിലും, 624 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

•    ഇന്ന് 24 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.  
    കളമശ്ശേരി മെഡിക്കൽ കോളേജ്- 13
    കരുവേലിപ്പടി താലൂക്ക് ആശുപത്രി - 2 
    സ്വകാര്യ ആശുപത്രികൾ - 9  

•    വിവിധ ആശുപ്രതികളിൽ  നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 13 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
    കളമശ്ശേരി മെഡിക്കൽ കോളേജ്- 4
    സ്വകാര്യ ആശുപത്രി – 9 
 
•    ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 105  ആണ്.
    കളമശ്ശേരി മെഡിക്കൽ കോളേജ് – 54 
    മൂവാറ്റുപുഴ ജനറൽ ആശുപത്രി-7  
    ഐ.എൻ.എച്ച്.എസ് സഞ്ജീവനി – 4
    സ്വകാര്യ ആശുപത്രികൾ - 40
  
•    ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 50 ആണ്. 
    കളമശ്ശേരി മെഡിക്കൽ കോളേജ് – 45 
    സ്വകാര്യ ആശുപതി  -1      
    ഐ.എൻ.എച്ച്.എസ് സഞ്ജീവനി – 4

•    ഇന്ന് ജില്ലയിൽ നിന്നും 126 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 92 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ 8  എണ്ണം പോസിറ്റീവും ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 265  ഫലങ്ങളാണ് ലഭിക്കാനുള്ളത്.

•    എയർപോർട്ടിലും, റെയിൽവേ സ്റ്റേഷനുകളിലും പുതുതായി  ഡ്യൂട്ടിയ്ക്ക് നിയോഗിച്ച  ആരോഗ്യ പ്രവർത്തകർക്കും, പാണ്ടിക്കുടി, മങ്ങാട്ടുമുക്ക്, ചമ്പക്കര, കലൂർ, കടവന്ത്ര, പൊന്നുരുന്നി, ചളിക്കവട്ടം  എന്നീ നഗര  പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലെ ഡോക്ടർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക്  വ്യക്തിഗത സുരക്ഷാ ഉപാധികൾ, മാസ്കുകളുടെ ശരിയായ ഉപയോഗം, ശരിയായ രീതിയിൽ കൈ കഴുകുന്ന രീതി  തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നടത്തി.

•    ഇന്ന് 207 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 82 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.  യാത്രാ പാസ്സിന്റെ ലഭ്യത, അറിയുന്നതിനായിരുന്നു കൂടുതൽ വിളികളും. വിദേശ രാജ്യങ്ങളിൽ നിന്നും എത്തി കോവിഡ് കെയർ സെന്ററുകളിൽ കഴിയുന്നവരുടെ വിവരങ്ങൾ അന്വേഷിച്ച് ബന്ധുക്കളിൽ നിന്നും വിളികളെത്തി.   

•    ജില്ലാ സർവൈലൻസ് യൂണിറ്റിൽ നിന്ന് ഇന്ന് നിരീക്ഷണത്തിലുള്ള 560  പേരെ നേരിട്ട് വിളിച്ച് ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചു. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരികെയെത്തി ജില്ലയിലെ കോവിഡ് കെയർ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നവർ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ സംശയ നിവാരണത്തിനായി 50 ഫോൺ വിളികൾ സർവൈലൻസ് യൂണിറ്റിലേക്കും എത്തി.   

•    വാർഡ് തലങ്ങളിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ സംഘങ്ങൾ ഇന്ന് 4655 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

•    ഇന്ന് ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ 67 ചരക്കു ലോറികൾ എത്തി. അതിൽ വന്ന 83  ഡ്രൈവർമാരുടെയും ക്ളീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 45 പേരെ കൺട്രോൾ റൂമിൽ നിന്നും ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു. ആരിലും രോഗലക്ഷണങ്ങൾ ഇല്ല

•    ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിൽ ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 144 പേർക്ക് കൗൺസലിംഗ് നൽകി. ഇത് കൂടാതെ കൺട്രോൾ റൂമിലേക്ക് വിളിച്ച 8 പേർക്കും ഇത്തരത്തിൽ കൗൺസലിംഗ് നൽകി. 

•    ഐ.എം.എ ഹൗസിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 104 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.

ജില്ലാ കളക്ടർ, 
എറണാകുളം
ജില്ലാ കൺട്രോൾ റൂം നമ്പർ : 0484 2368802/2424077 / 2428077

date