ഒരു കോടി ഫലവൃക്ഷത്തൈ വിതരണം : ജില്ലാതല ഉദ്ഘാടനം മന്ത്രി ജി. സുധാകരന് നിര്‍വഹിച്ചു
ആലപ്പുഴ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 2020-21 വര്‍ഷത്തില്‍ സംസ്ഥാനത്തൊട്ടാകെ ഒരുകോടി ഫല വൃക്ഷത്തൈകള്‍ ഉത്പ്പാദിപ്പിച്ചു കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നതിനും പൊതു സ്ഥലങ്ങളില്‍ വെച്ചു പിടിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പരിസ്ഥിതി ദിനത്തില്‍ അമ്പലപ്പുഴ കുഞ്ചുപ്പിള്ള സ്കൂള്‍ പരിസരത്ത് വിവിധയിനം ഫല വൃക്ഷത്തൈകള്‍ നട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് നിര്‍വ്വഹിച്ചു. ജില്ലയിലാകെ 11.03 ലക്ഷം ഫല വൃക്ഷത്തൈകളാണ് വിതരണം ചെയ്യുന്നത്. ജൂണ്‍ 20 വരെയുള്ള ആദ്യ ഘട്ടത്തില്‍ 4.75 ലക്ഷം തൈകളും ജൂണ്‍ 21 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള രണ്ടാം ഘട്ടത്തില്‍ 6.27 ലക്ഷം തൈകളുമാണ് വിതരണം ചെയ്യുക.
കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍, വനം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കൃഷി വകുപ്പിന്റെ ഫാമുകള്‍, വി.എഫ്.പി.സി.കെ, വനം വകുപ്പ് നഴ്സറികള്‍, കാര്‍ഷിക കര്‍മ സേന, അഗ്രോ സര്‍വീസ് സെന്റര്‍, കാര്‍ഷിക സര്‍വകലാശാല എന്നീ സ്ഥാപനങ്ങളും തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ എന്നീ ഏജന്‍സികളും ചേര്‍ന്നാണ് പദ്ധതിക്കാവശ്യമായ തൈകള്‍ ഉത്പ്പാദിപ്പിക്കുന്നത്. ചടങ്ങില്‍ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം ജുനൈദ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ജിബി വിദ്യാനന്ദ്, വൈസ് പ്രസിഡന്റ് മായ, അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണു ലാല്‍, വൈസ് പ്രസിഡന്റ് ശ്രീജ രതീഷ്, വാര്‍ഡ് അംഗം രമ, കാര്‍ഷിക വികസന സമിതി അംഗം സെബാസ്റ്റ്യന്‍, രമണന്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ലത മേരി ജോര്‍ജ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഉമ്മന്‍ തോമസ്, അമ്പലപ്പുഴ എ.ഡി.എ. എച്ച. ഷബീന, കൃഷി ഓഫീസര്‍ അഞ്ജു വിജയന് എന്നിവര്‍ പങ്കെടുത്തു.
- Log in to post comments