Skip to main content

ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് സഹായവുമായി മുതുകുളം ബ്ലോക്ക് പഞ്ചായത്ത്

 

ആലപ്പുഴ: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടങ്ങിയ സാഹചര്യത്തില്‍ വീടുകളില്‍ സ്മാര്‍ട്ട് ഫോണ്‍, ടെലിവിഷന്‍ സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് സഹായവുമായി മുതുകുളം ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലാണ് ഇതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ഓരോ ക്ലാസ്സിനും നല്‍കിയിട്ടുള്ള സമയത്തിന്റെ അടിസ്ഥാനത്തില്‍ സാമൂഹിക അകലം പാലിച്ചാണ്  കുട്ടികള്‍ക്ക് ഇരിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ആനന്ദന്‍ അറിയിച്ചു. നിലവില്‍ 31 കുട്ടികള്‍ക്കാണ്  സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. കൂടുതല്‍ കുട്ടികള്‍ക്ക് പഠന സൗകര്യം ആവശ്യമുള്ള പക്ഷം കൂടുതല്‍ ക്രമീകരണങ്ങള്‍ ഒരുക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.      
 

date