Skip to main content

ടെക്‌സ്റ്റെയിൽ കോർപ്പറേഷൻ വൈവിധ്യമാര്‍ന്ന  മാസ്‌ക്കുകള്‍  പുറത്തിറക്കുന്നു

 

ആലപ്പുഴ: കോമളപുരത്തെ കേരള സ്പിന്നേഴ്സുും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പുറത്തിറക്കുന്നത് മൂന്നുതരം  വ്യത്യസ്ത തരത്തിലുള്ള മാസ്‌കുകൾ. ഇതിൽ ജനതാ മാസ്‌കിന്റെ വിതരണോദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ നിർവ്വഹിച്ചു.  മൂന്നര ലക്ഷം എണ്ണം ആണ് ഉടന്‍ വിപണിയിലിറക്കുക. വിലകുറഞ്ഞതും പെട്ടെന്ന് ഉണങ്ങുന്നതുമായ മാസ്കുുകളാണ് ടെക്സ്റ്റൈന്‍ കോര്‍പ്പറേഷന്‍ പുറത്തിറക്കുന്നത്. ഇതു കൂടാതെ വായു സഞ്ചാരം ഏറെയുള്ളതും ശരീരത്തിന് ദോഷകരമായ കളര്‍ ഉപയോഗിക്കാത്തതുമായ ബ്രാന്‍ഡഡ് മാസ്കുുകളും ഉടന്‍ വിപണിയിലെത്തിക്കും. സുരക്ഷാ മാസ്കുുകളെന്ന പേരിലാണ് ഇവ വിപണിയിലെത്തുക. ആന്റി മൈക്രോബിയല്‍ ഫിനിഷിങ് ഇതിന് ഉണ്ടാകും. ഡബ്ള് ലെയര്‍ മാസ്കാണ് ഇത്. മില്ലില്‍ നിര്‍മിക്കുന്ന നൂല് ഉപയോഗിച്ച് മികച്ച് തുണി സ്പിന്നേഴ്സില്‍ തന്നെ നെയ്തെടുത്താണ് മാസ്ക് തയ്യാറാക്കുന്നത്. ദിവസം മുഴുവന്‍ ചീത്തയാകാതെ സൂക്ഷിക്കാവുന്ന മാസ്കുുകളായ കൂള്‍ മാസ്കുും വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കേരള സ്പിന്നേഴ്സ്. 

date