ജൂണ്‍ മാസത്തെ റേഷന്‍ വിഹിതം
അന്ത്യോദയ അന്നയോജന കാര്‍ഡുടമകള്‍ക്ക് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യമായും ഒരു കിലോ പഞ്ചസാര 21 രൂപയ്ക്കും ലഭിക്കും. കേന്ദ്ര സര്‍ക്കാരിന്റെ പി.എം.ജി.കെ.എ.വൈ പദ്ധതി പ്രകാരം കാര്‍ഡിന് ഒരു കിലോ പയര്‍ അല്ലെങ്കില്‍ കടല സൗജന്യമായി ലഭിക്കും.(ഏപ്രില്‍ , മെയ് മാസങ്ങളിലെ പയര്‍/ കടല ലഭിക്കാത്തവര്‍ക്ക് അതും കൂടിചേര്‍ത്ത് മൂന്ന് കിലോ ലഭിക്കും.) ജൂണ്‍ 21 മുതല്‍ പി.എം.ജി.കെ.എ.വൈ പദ്ധതി പ്രകാരം കാര്‍ഡിലെ ഓരോ അംഗത്തിനും അഞ്ച് കിലോ അരി സൗജന്യമായി ലഭിക്കും. മുന്‍ഗണന വിഭാഗം കാര്‍ഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും കിലോയ്ക്ക് രണ്ട് രൂപ നിരക്കില്‍ ലഭിക്കും. പൊതുവിഭാഗം സബ്സിഡി കാര്‍ഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരിവീതം കിലോയ്ക്ക് നാല്രൂപ നിരക്കില്‍ ലഭിക്കും. കാര്‍ഡിന് ഒരു കിലോ മുതല്‍ മൂന്ന് കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കില്‍ ലഭിക്കും. ജൂണ്‍ എട്ട് മുതല്‍ അധിക വിഹിതമായി കാര്‍ഡിന് 10 കിലോ അരി കിലോക്ക് 15 രൂപ നിരക്കില്‍ ലഭിക്കും. പൊതു വിഭാഗം കാര്‍ഡിന് രണ്ട് കിലോ അരി കിലോക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും. കാര്‍ഡിന് ഒരു കിലോ മുതല്‍ മൂന്ന് കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കില്‍ ലഭിക്കും. ജൂണ്‍ എട്ട് മുതല്‍ അധിക വിഹിതമായി കാര്‍ഡിന് 10 കിലോ അരി കിലോയ്ക്ക് 15 രൂപ നിരക്കില്‍ ലഭിക്കും. എല്ലാ വിഭാഗത്തിലുമുള്ള വൈദ്യുതീകരിച്ച വീടുകളിലെ കാര്‍ഡിന് അര ലിറ്റര്‍ മണ്ണെണ്ണയും വൈദ്യുതീകരിക്കപ്പെടാത്ത വീടുകളിലെ കാര്‍ഡിന് നാല്ലിറ്റര്‍ മണ്ണെണ്ണയും ലിറ്ററിന് 20 രൂപ നിരക്കില്‍ ലഭിക്കും.
- Log in to post comments