Post Category
ജില്ലയില്‍ നിന്നും ഇന്നലെ ( 3) 226 അതിഥി തൊഴിലാളികള്‍ മടങ്ങി, ഇന്ന് ( 4) ജാര്‍ഖണ്ഡിലേയ്ക്ക് 400 പേര് മടങ്ങും
ഇടുക്കി ജില്ലയില്‍ നിന്നും ഇന്നലെ ( 3ന് ) ഉത്തര്‍പ്രദേശിലേയ്ക്ക് 46 ഉം ഒഡീഷയിലേയ്ക്ക് 180 ഓളം അതിഥി തൊഴിലാളികളും മടങ്ങി. സ്വദേശത്തേക്ക് മടങ്ങാന്‍ പാസെടുത്ത് തയ്യാറെടുത്തിരുന്ന അതിഥി തൊഴിലാളികളെ അതത് സ്ഥലങ്ങളില്‍ നിന്നും കെ എസ് ആര് ടി സി ബസുകളില്‍ ആലുവ, എറണാകുളം റെയില്‍വേ സ്റ്റേഷനുകളിലെത്തിച്ചു. മടങ്ങിപ്പോകുന്നവര്‍ക്ക് യാത്രാവേളയില്‍ കഴിക്കാന്‍ ഭക്ഷണ കിറ്റുകള്‍ ജില്ലാ ഭരണകൂടം ലഭ്യമാക്കിയിരുന്നു. ഇന്ന് (ജൂണ്‍ 4) 400 അതിഥി തൊഴിലാളികള്‍ ജാര്‍ഖണ്ഡിലേയ്ക്ക് മടങ്ങും.
ഉടുമ്പന്‍ചോല - 80, ദേവികുളം- 90, ഇടുക്കി - 160, പീരുമേട് - 80 എന്നിങ്ങനെയാണ് ഓരോ താലൂക്കുകളില്‍ നിന്നും ജാര്‍ഖണ്ഡിലേയ്ക്ക് മടങ്ങുന്ന അതിഥി തൊഴിലാളികളുടെ എണ്ണം.
date
- Log in to post comments