Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 05-06-2020

ജില്ലയില്‍ കുടുങ്ങിപ്പോയ ഇതര സംസ്ഥാനക്കാര്‍ വിവരം അറിയിക്കണം

പല ആവശ്യങ്ങള്‍ക്കായി ജില്ലയിലെത്തി തിരികെ പോവാനാവാതെ കുടുങ്ങിപ്പോയ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ 24 മണിക്കൂറിനകം വിവരം അറിയിക്കണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. നാട്ടിലേക്ക് തിരികെ പോവാന്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ പേര്, വിലാസം, ജില്ല, സംസ്ഥാനം, മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ 9400066062 എന്ന നമ്പറില്‍ വിളിച്ചോ 9400066061 എന്ന നമ്പറില്‍ വാട്ട്‌സാപ്പ് വഴിയോ controlroomkannur@gmail.com എന്ന ഇ-മെയിലിലോ നല്‍കണം. ഇങ്ങനെ ജില്ലയില്‍ കുടുങ്ങിപ്പോയവരെ കുറിച്ച് അറിയാവുന്നവര്‍ ഈ വിവരം അവര്‍ക്ക് എത്രയും വേഗം എത്തിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു

ഗസ്റ്റ് അധ്യാപക നിയമനം
എളേരിത്തട്ട് ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ 2020-21 അധ്യയന വര്‍ഷം ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.  കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുളള പാനലില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, പാനലിലെ രജിസ്‌ട്രേഷന്‍  നമ്പരും സഹിതം ജൂണ്‍ 23 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. പാനലില്‍ ഉള്‍പ്പെടാത്തവര്‍ക്ക് കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ അവസരമുണ്ട്. യു ജി സി നെറ്റ് യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന. യു ജി സി നെറ്റ് യോഗ്യതയുളളവരുടെ അഭാവത്തില്‍ നെറ്റ് യോഗ്യത ഇല്ലാത്തവരെയും പരിഗണിക്കുന്നതാണ്.  ഫോണ്‍: 0467-2241345

മരങ്ങള്‍ മുറിച്ചു മാറ്റണം
എരുവേശ്ശി ഗ്രാമപഞ്ചായത്തിലെ സ്വകാര്യ ഭൂമിയിലുള്ള അപകടകരമായ എല്ലാ മരങ്ങളും മരച്ചില്ലകളും മുറിച്ചുമാറ്റേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.  ഇത്തരം മരങ്ങള്‍ വീണ് ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് പഞ്ചായത്ത് ഉത്തരവാദി ആയിരിക്കില്ലെന്നും എല്ലാ അപകടങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കുന്നതിനുള്ള ബാധ്യതയും ഉത്തരവാദിത്തവും ഭൂമിയുടെ ഉടമസ്ഥര്‍ക്കായിരിക്കും എന്നും അറിയിപ്പില്‍ വ്യക്തമാക്കി.  ഫോണ്‍: 0460 2212328

സന്നദ്ധ സേവനം; വിമുക്ത ഭടന്‍മാര്‍ ബന്ധപ്പെടണം
കോവിഡ്-19 മായി ബന്ധപ്പെട്ട് ജില്ലയിലെ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തുന്നതിനായി സന്നദ്ധ സേവനത്തിന് തയ്യാറുള്ള വിമുക്ത ഭടന്‍മാര്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു

തേക്ക് റൂട്ട് ട്രയിനര്‍ തൈകള്‍ വില്‍പനക്ക്
കണ്ണവം ഫോറസ്റ്റ് റെയിഞ്ചിലെ ചെറുവാഞ്ചേരി സെന്‍ട്രല്‍ നഴ്‌സറിയില്‍ നിന്നും ഉല്‍പ്പാദിപ്പിച്ച ഒരു വര്‍ഷം വളര്‍ച്ചയെത്തിയ തേക്ക് റൂട്ട് ട്രയിനര്‍ തൈകള്‍ വില്‍പനക്ക് തയ്യാറായിട്ടുണ്ട്.  തൈ ഒന്നിന് 20 രൂപ പ്രകാരം സ്റ്റോക്ക് തീരുന്നതുവരെ പൊതു ജനങ്ങള്‍ക്ക് ചെറുവാഞ്ചേരി സെന്‍ട്രല്‍ നഴ്‌സറിയില്‍ നിന്നും ലഭിക്കും.  ഫോണ്‍: 0490 2300971 (കണ്ണവം റെയിഞ്ച് ഫോറസ്റ്റ് ഓഫീസ്), 8547602670, 8547602671.

 

date