Skip to main content

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്  11,450 രൂപ കൈമാറി

 

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്ക് കൈതാങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പന്തളം ചേരിക്കല്‍ നാട്ടരങ്ങ് കലാ സാംസ്‌ക്കാരിക വേദിയുടെ നേതൃത്വത്തില്‍ നാട്ടുകാരില്‍ നിന്ന് ബക്കറ്റ് പിരിവിലൂടെ സമാഹരിച്ച 11,450 രൂപ കൈമാറി. പന്തളം ചേരിക്കല്‍ നാട്ടരങ്ങ് കലാ സാംസ്‌ക്കാരിക വേദി പ്രസിഡന്റ് പി.കെ സുഭാഷ്, സെക്രട്ടറി കെ.വി ജൂബന്‍ എന്നിവര്‍ ചേര്‍ന്ന് തുക ജില്ലാ കളക്ടര്‍ പി.ബി നൂഹിനു കൈമാറി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സാധാരണക്കാര്‍ അധിവസിക്കുന്ന പന്തളം ചേരിക്കല്‍ മേഖലയില്‍ നിന്ന് ബക്കറ്റ് പിരിവിലൂടെ തങ്ങളാല്‍ കഴിയുന്ന സംഭാവനപന്തളം ചേരിക്കല്‍ നാട്ടരങ്ങ് കലാ സാംസ്‌ക്കാരിക വേദി സ്വരൂപിക്കുകയായിരുന്നെന്നു ഭാരവാഹികള്‍ പറഞ്ഞു. തുക കൈമാറുന്ന ചടങ്ങില്‍ പന്തളം ചേരിക്കല്‍ നാട്ടരങ്ങ് കലാ സാംസ്‌ക്കാരിക വേദി എക്‌സിക്യൂട്ടീവ് അംഗങ്ങളായ പി.അരുണ്‍കുമാര്‍, മിഥുന്‍മോഹന്‍ എന്നിവര്‍ പങ്കെടുത്തു.

date