സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ പ്രവേശനം
കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ പുതിയ അധ്യയനവര്‍ഷത്തേക്ക് പ്രവേശനം ആരംഭിച്ചു. ഓണ്‍ലൈനായി പേര് രജിസ്റ്റര്‍ ചെയ്യാം. പത്താംതരവും പ്ലസ്ടൂവും കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. കേന്ദ്ര മനുഷ്യവിഭവ വകുപ്പിന്റെ കീഴിലുള്ള എന്‍ഐഒഎസ്സിന്റെ തൊഴിലധിഷ്ഠിത കോഴ്സുകളും സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള സി ഡിറ്റിന്റെ തൊഴിലധിഷ്ഠിത കോഴ്സിലേക്കുമാണ് പ്രവേശനം. ഡി.സി.എ, ഐ.ടി. സ്‌കില്‍ (ഗ്രാഫിക് ഡിസൈനിങ്ങ്, ഡാറ്റാ എന്‍ട്രി, കമ്പ്യൂട്ടര്‍ അക്കൗണ്ടിങ്ങ്) സാപ്-ഫിക്കോ അക്കൗണ്ടിങ്ങ്, സി.സി.എ (ടാലി എക്കൗണ്ടിങ്ങ്) വെബ് ഡിസൈനിങ്ങ്, വിഷ്വല്‍ വീഡിയോ എഡിറ്റിങ്ങ് ആന്‍ഡ് സ്പെഷ്യല്‍ ഇഫക്റ്റ്, മലയാളം കമ്പ്യൂട്ടിങ്ങ് എന്നീ ഐ.ടി കോഴ്സുകള്‍, ഇലക്ട്രിക്കല്‍ ടെക്നീഷ്യന്‍, വയര്‍മാന്‍, സോളാര്‍ ടെക്നീഷ്യന്‍, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷനിങ്ങ് എന്നീ സാങ്കേതിക കോഴ്സുകള്‍, കട്ടിങ്ങ് ആന്‍ഡ് ടൈലറിങ്ങ്, ഫാഷന്‍ ടെക്നോളജി എന്നിവയാണ് ഈ വര്‍ഷം പ്രവേശനം നല്‍കുന്ന കോഴ്‌സുകള്‍. അപേക്ഷാ ഫോമും വിശദവിവരവും www.skilldevelopmentcentre.in ല്‍ ലഭിക്കും. ക്ലാസ്സുകള്‍ ആദ്യനാളുകളില്‍ ഓണ്‍ലൈനായും തുടര്‍ന്നുള്ള പ്രായോഗിക പരിശീലനങ്ങള്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് ഒരുക്കിയിരിക്കുന്നത്. രജിസ്ട്രേഷന്‍ ജൂണ്‍ 20നകം നടത്തണം. ഫോണ്‍: 04952370026
- Log in to post comments