Skip to main content

കോവിഡ് 19: ജില്ലയില്‍ 8067 പേര്‍ നിരീക്ഷണത്തില്‍; പുതുതായി 400 പേര്‍

 

1073 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി

കോഴിക്കോട് ജില്ലയില്‍ ഇന്ന് (08.06.20) പുതുതായി വന്ന 400 പേര്‍ ഉള്‍പ്പെടെ 8067 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 34,692 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.  ഇന്ന് പുതുതായി വന്ന 21 പേര്‍ ഉള്‍പ്പെടെ 142 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 92 പേര്‍ മെഡിക്കല്‍ കോളേജിലും 50 പേര്‍ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട് ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 22 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.

ഇന്ന് വന്ന 23 പേര്‍ ഉള്‍പ്പെടെ ആകെ 2674 പ്രവാസികളാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 753 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററുകളിലും 1872 പേര്‍ വീടുകളിലും 49 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. 1073 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 126 പേര്‍ ഗര്‍ഭിണികളാണ്.
 
ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും സ്‌ക്രീനിംഗ്, ബോധവല്‍ക്കരണം, ശുചിത്വപരിശോധന തുടങ്ങിയ  കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.
മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 3 പേര്‍ക്ക് ഇന്ന് കൗണ്‍സലിംഗ് നല്‍കി. 107 പേര്‍ക്ക് മാനസിക സംഘര്‍ഷ ംലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം നല്‍കി. 2123 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 6909 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.

date