Post Category
സുഭിക്ഷ കേരളം: ഫലവൃക്ഷതൈകള്‍ വിതരണം ചെയ്തു
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മേലാറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്തു. ബഡ് ചെയ്ത കുടംപുളി, മാവ്, പ്ലാവ്, ടിഷ്യൂകള്‍ച്ചര്‍ വാഴ, മുരിങ്ങ, കറിവേപ്പ്, പുളി തുടങ്ങിയ തൈകളാണ് വിതരണം ചെയ്തത്. ഈ വര്‍ഷം അപേക്ഷ നല്കിയവര്ക്കും കഴിഞ്ഞ വര്‍ഷം തൈകള്‍ ലഭിക്കാതിരുന്നവര്ക്കുമാണ് തൈകള്‍ നല്‍കിയത്. പദ്ധതിയുടെ ഭാഗമായി ഇതുവരെ 300 തൈകള്‍ കൃഷിഭവന് വഴി വിതരണം ചെയ്തു. പഞ്ചായത്തിന്റെ 2020-21 വാര്‍ഷിക പദ്ധതിയില്‍ ആറു ലക്ഷം രൂപയാണ് സുഭിക്ഷ കേരളം പദ്ധതിക്കായി നീക്കിവെച്ചിരിക്കുന്നത്.
(എം.പി.എം 2128/2020)
date
- Log in to post comments