Post Category
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മാസ്ക്കുകള്‍ നല്കി
തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍പ്പെടുന്ന പഞ്ചായത്തുകളിലെ തൊഴിലുറപ്പു പദ്ധതിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് മാസ്കുകള്‍ നല്കി. കോവിഡ്- 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് മാസ്കുകള്‍ വിതരണം ചെയ്തത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് കുമാരമംഗലം ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ പ്രവര്‍ത്തി സ്ഥലത്ത് തൊഴിലാളികള്‍ക്ക് മാസ്കുകള്‍ നല്‍കിക്കൊണ്ട് മാസ്ക് വിതരണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട് നിര്‍വഹിച്ചു കുമാരമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിന്റാ സിബിന്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.വി.ജോസ്, ഗ്രാമ പഞ്ചായത്ത് അംഗം കെ.ജി.സിന്ധുകുമാര്‍, ജോയിന്റ് ബിഡിഒ എം.എന്‍.ബേബി, ബിഡിഒ ജോസണ്‍ മാത്യു, ഓവര്‍സിയര്‍ രേഖ ശേഖരന് തുടങ്ങിയവര്‍ പങ്കെടുത്തു
date
- Log in to post comments