Post Category
അക്ഷയ ഊര്‍ജ അവാര്‍ഡ് ദാനം ഇന്ന് (ഫെബ്രുവരി 28)
അക്ഷയ ഊര്‍ജ സ്രോതസുകളെ പ്രോത്സാഹിപ്പിക്കുന്നതിനും അംഗീകരിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അക്ഷൗ ഊര്‍ജ അവാര്‍ഡുകള്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് (ഫെബ്രുവരി 28) വൈകിട്ട് നാലിന് കനകക്കുന്നില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. വൈദ്യുതി മന്ത്രി എം.എം. മണി അധ്യക്ഷത വഹിക്കും. കെ.മുരളീധരന് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. ശശിതരൂര്‍ എം.പി മുഖ്യാതിഥിയാകും. മേയര്‍ വി.കെ. പ്രശാന്ത് ചടങ്ങില്‍ സംബന്ധിക്കും.
പി.എന്‍.എക്സ്.758/18
date
- Log in to post comments