Skip to main content

ജില്ലയില്‍ റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് ആരംഭിച്ചു

കോവിഡ്- 19 സാമൂഹിക വ്യാപന സാധ്യത മനസിലാക്കുന്നതിനുള്ള റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് ജില്ലയില്‍ ആരംഭിച്ചു. പീരുമേട്, നെടുങ്കണ്ടം താലൂക്കുകളിലെ കോവിഡ് ചികിത്സാര്‍ത്ഥമുള്ള ആശുപത്രികളിലെ ജീവനക്കാരിലാണ് ഇന്നലെ (9/6/20) ടെസ്റ്റ് നടത്തിയത്. റാന്‍ഡമായി തിരഞ്ഞെടുത്ത 20 പേരെയാണ് പരിശോധിച്ചത്.
ജില്ലയില്‍ ആദ്യഘട്ടമായി 11 കാറ്റഗറികളിലായി 500 പേര്‍ക്കാണ് റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് നടത്തുന്നത്. ഡോക്ടറും സ്റ്റാഫ് നഴ്‌സും ലാബ് ടെക്‌നീഷ്യനു മടങ്ങിയ പ്രത്യേക ടീം സ്ഥലത്തെത്തിയാണ് പരിശോധന നടത്തുന്നത്.

date