Skip to main content

രേഖകള്‍ ഹാജരാക്കണം

രാജാക്കാട് ഗ്രാമ പഞ്ചായത്തില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ചവരില്‍ ഫോട്ടോ ഉള്‍പ്പെടെയുള്ള അനുബന്ധ രേഖകള്‍ ഹാജരാക്കാത്തവര്‍ ജൂണ്‍ 11 നകം നേരിട്ടോ അല്ലാതെയോ സമര്‍പ്പിക്കണം എന്ന് രാജാക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
മരങ്ങള്‍ ലേലം ചെയ്യും

ഇടുക്കി കളക്ടറേറ്റില്‍ ഇലക്ഷന്‍ വിഭാഗത്തോട് ചേര്‍ന്നുള്ള സ്ഥലത്ത് വെയര്‍ഹൗസ് സ്ഥാപിക്കുന്നതിനു മുറിച്ചുമാറ്റാനായി അവിടെ നില്‍ക്കുന്ന മരങ്ങള്‍ ജൂണ്‍ 26 ന് രാവിലെ 11.30 ന്  ഇടുക്കി താലൂക്ക് ഓഫീസില്‍ ലേലം ചെയ്തു വില്‍ക്കും.കൂടുതല്‍ വിവരങ്ങള്‍ക്കു ഫോണ്‍: 04862 23 2242
 

date