Post Category
കോവിഡ്-19: ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷ ജൂൺ 15 വരെ ദീർഘിപ്പിച്ചു.
ആലപ്പുഴ: കോവിഡ്-19 ന്റെ വ്യാപനം മൂലം തൊഴിൽ നഷ്ടപ്പെട്ട ആലപ്പുഴ ജില്ലയിലെ കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ നിന്നും 1000 രൂപ ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള തീയതി ജൂൺ 15 വരെ ദീർഘിപ്പിച്ചു. അപേക്ഷ ആലപ്പുഴ ജില്ലാ ഓഫീസിൽ നേരിട്ടോ, തപാൽ മുഖേനയോ ഇ-മെയിലായോ അയയ്ക്കാം.അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല ഇ - മെയിൽ വിലാസം unorganisedwssbalpy@gmail.com .
date
- Log in to post comments