Skip to main content

മത്സ്യതൊഴിലാളി ജാഗ്രത നിർദ്ദേശം ; കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് തടസമില്ല

 

മധ്യ-കിഴക്ക് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം

മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിലും ,അതിനോട് ചേർന്നുള്ള പ്രദേശത്തും രൂപപ്പെട്ടിട്ടുള്ള ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിൽ  പടിഞ്ഞാറ് -വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാനും ശക്തമായ ന്യൂന മർദം ആകാനും സാധ്യതയുണ്ട് .  

തമിഴ്നാട്-പുതുച്ചേരി തീരം:

10-06-2020 മുതൽ 14-06-2020 വരെ : തെക്ക് -പടിഞ്ഞാറൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറൻ അറബിക്കടലിലും മണിക്കൂറിൽ 45 മുതൽ 55 കി മി വരെ  വേഗതയിൽ  ശക്തമായ കാറ്റിന്  സാധ്യത. 

13-06-2020 &14-06-2020 വരെ: മധ്യ കിഴക്ക്  അറബിക്കടലിൽ മണിക്കൂറിൽ 40  മുതൽ 50 കി മി വരെ  വേഗതയിൽ  ശക്തമായ കാറ്റിന്  സാധ്യത.

13-06-2020 : ഗോവ,കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40  മുതൽ 50 കി മി വരെ  വേഗതയിൽ  ശക്തമായ കാറ്റിന്  സാധ്യത.

10-06-2020 മുതൽ 12-06-2020 വരെ :മധ്യ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40  മുതൽ 50 കി മി വരെ  വേഗതയിൽ  ശക്തമായ കാറ്റിന്  സാധ്യത.

10-06-2020 മുതൽ 11-06-2020 വരെ :മധ്യ പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ  45 മുതൽ 55 കി മി വരെ  വേഗതയിൽ  ശക്തമായ കാറ്റിന്  സാധ്യത.തെക്കു -കിഴക്ക് ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40  മുതൽ 50 കി മി വരെ  വേഗതയിൽ  ശക്തമായ കാറ്റിന്  സാധ്യത.

11-06-2020 :ആന്ധ്ര പ്രദേശ് തീരത്ത് മണിക്കൂറിൽ 40  മുതൽ 50 കി മി വരെ  വേഗതയിൽ  ശക്തമായ കാറ്റിന്  സാധ്യത.

11-06-2020 മുതൽ 12-06-2020 :വടക്കു - പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും ഒഡീഷ തീരത്തും മണിക്കൂറിൽ  45 മുതൽ 55 കി മി വരെ  വേഗതയിൽ  ശക്തമായ കാറ്റിന്  സാധ്യത.
 

മേൽപറഞ്ഞ കാലയളവിൽ മേൽപറഞ്ഞ പ്രദേശങ്ങളിൽ മത്സ്യതൊഴിലാളികൾ മത്സ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
സമുദ്ര ഭാഗങ്ങളുടെ  വ്യക്തതയ്ക്കായ് ഭൂപടം കാണുക

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം
2020 ജൂൺ 11 ന് രാത്രി 11.30 വരെയുള്ള സമയത്ത് കുളച്ചൽ  മുതൽ ധനുഷ്‌കോടി  വരെയുള്ള തെക്ക് തമിഴ് നാട്  തീരത്ത് 2.9 മുതൽ 3.9 മീറ്റർ വരെ ഉയരത്തിൽ തിരമാലക്ക് സാധ്യത.
 
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി_ IMD    
പുറപ്പെടുവിച്ച സമയം: 1 pm 10/06 /2020

date