Post Category
ബ്ലോക്ക് പഞ്ചായത്തിൽ അക്രഡിറ്റഡ് എഞ്ചിനീയർ
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിന് അക്രഡിറ്റഡ് എഞ്ചിനീയർ തസ്തികയിലേക്ക് പ്രസവാവധി ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു. ആറുമാസമാണ് കാലാവധി. അപേക്ഷകൾ ജൂൺ 16 വൈകീട്ട് 5 മണി വരെ അയയ്ക്കാം. അപേക്ഷകൾ പഞ്ചായത്ത് ഓഫീസിലും സ്വീകരിക്കുന്നതാണ്. ബി ടെക് സിവിൽ എഞ്ചിനീയറിംഗാണ് യോഗ്യതയായി പരിഗണിച്ചിട്ടുള്ളത്. ഈ പദ്ധതിയിൽ മുൻപ് പ്രവർത്തിച്ചിട്ടുള്ള വർക്ക് മുൻഗണന ലഭിക്കുമെന്നും ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments