Post Category
ഗതാഗതം നിരോധിച്ചു
നോര്‍ത്ത് കാരശ്ശേരി - തേക്കുംകുറ്റി - മരഞ്ചാട്ടി - കൂമ്പാറ - കക്കാടംപൊയില്‍ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി മുരിങ്ങംപുറയില്‍ ഇന്റര്‍ലോക്ക് പതിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (ജൂണ്‍ 11) മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതുവരെ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു. തോട്ടുമുക്കം - പാറത്തോട് വഴി വരുന്ന വാഹനങ്ങള്‍ ഗോതമ്പ് റോഡു വഴി മുക്കം ഭാഗത്തേക്ക്് പ്രവേശിക്കണം. തോട്ടുമുക്കം - മരഞ്ചാട്ടി വഴി വരുന്ന വാഹനങ്ങള്‍ തേക്കുംകുറ്റി - കാരമൂല വഴി മുക്കം ഭാഗത്തേക്കും തിരിച്ചും പോകണമെന്ന് ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments