Skip to main content

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ഏഴ് പേര്‍ക്ക് കൂടി വൈറസ്ബാധ സ്ഥിരീകരിച്ചു

മഞ്ചേരിയില്‍ ചികിത്സയിലുള്ള തൃശൂര്‍ സ്വദേശിക്കും രോഗബാധ

മലപ്പുറം ജില്ലയില്‍ ഏഴ് പേര്‍ക്ക് കൂടി ഇന്നലെ (ജൂണ്‍ 10) കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് പേര്‍ മുംബൈയില്‍ നിന്നും അഞ്ച് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ ചികിത്സയിലാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇവരെക്കൂടാതെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലുള്ള ഒരു തൃശൂര്‍ സ്വദേശിക്കും ഇന്നലെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
മുംബൈയില്‍ നിന്ന് സ്വകാര്യ ബസില്‍ മെയ് 21 ന് നാട്ടിലെത്തിയ തിരൂരങ്ങാടി ചെമ്മാട് പതിനാറുങ്ങല്‍ സ്വദേശി 49 കാരന്‍, മെയ് 23 ന് മുംബൈയില്‍ നിന്ന് പ്രത്യേക തീവണ്ടിയില്‍ തൃശൂര്‍ വഴി ജില്ലയില്‍ തിരിച്ചെത്തിയ തൃപ്രങ്ങോട് ചമ്രവട്ടം സ്വദേശി 58 കാരന്‍, കുവൈത്തില്‍ നിന്ന് കൊച്ചി വഴി മെയ് 28 ന് ജില്ലയിലെത്തിയ ആനക്കയം വള്ളിക്കാപ്പറ്റ സ്വദേശിനി 44 വയസുകാരി, ദുബായില്‍ നിന്ന് മെയ് 27 ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ ആലങ്കോട് ഒതല്ലൂര്‍ കീഴിക്കര സ്വദേശി 63 കാരന്‍, മെയ് 22 ന് അബുദബിയില്‍ നിന്ന് കൊച്ചി വഴി നാട്ടിലെത്തിയ മങ്കട കടന്നമണ്ണ സ്വദേശി 32 കാരന്‍, ജൂണ്‍ അഞ്ചിന് ഖത്തറില്‍ നിന്ന് കണ്ണൂര്‍ വഴി ജില്ലയില്‍ തിരിച്ചെത്തിയ പരപ്പനങ്ങാടി ഉള്ളണം കരിങ്കല്ലത്താണി സ്വദേശി 33 കാരന്‍, ജൂണ്‍ മൂന്നിന് റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂര്‍ വഴി നാട്ടിലെത്തിയ എടക്കര മില്ലുംപടി സ്വദേശി 34 കാരന്‍ എന്നിവര്‍ക്കാണ് ജില്ലയില്‍ പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ജൂണ്‍ നാലിന് അബുദബിയില്‍ നിന്ന് കരിപ്പൂരിലെത്തി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലുള്ള തൃശൂര്‍ ചിറക്കല്‍ സ്വദേശി 38 കാരനും രോഗബാധ സ്ഥിരീകരിച്ചു.   
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍  വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം.  വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.  ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
(എം.പി.എം 2156/2020)
 

date