Post Category
മലപ്പുറം ജില്ലയില്‍ ഒരാള്‍ കൂടി കോവിഡ് വിമുക്തനായി
കോവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി രോഗമുക്തനായി. തിരുവനന്തപുരം കഠിനംകുളം സ്വദേശി 40 കാരനാണ് രോഗം ഭേദമായത്. ഇയാളെ ഐസൊലേഷന്‍ കേന്ദ്രത്തിലെ സ്റ്റെപ് ഡൗണ്‍ ഐ.സി.യുവിലേക്ക് മാറ്റിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.
മെയ് 26 ന് കുവൈത്തില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വഴിയെത്തിയ ഇയാളെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മെയ് 29 നാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
(എം.പി.എം 2157/2020)
date
- Log in to post comments