Post Category
റിസർച്ച് ഓഫീസർ ഡെപ്യൂട്ടേഷൻ നിയമനം
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആർ.ടി (കേരള) യിലേക്ക് ഉറുദു കന്നഡ ഭാഷകളിൽ റിസർച്ച് ഓഫീസർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നു. ഇതിലേക്കായി സർക്കാർ സ്കൂളുകൾ, അധ്യാപക പരിശീലന കേന്ദ്രങ്ങൾ, കോളേജുകൾ, ട്രെയിനിംഗ് കോളേജുകൾ, യൂണിവേഴ്സിറ്റികൾ എന്നിവയിൽ ജോലി ചെയ്യുന്ന അധ്യാപകരിൽ നിന്നും നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ വകുപ്പു മേലധികാരികളുടെ എൻ.ഒ.സി സഹിതം ജൂൺ 30 നു മുമ്പ് ഡയറക്ടർ, എസ്.സി.ഇ.ആർ.ടി, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തിൽ ലഭ്യമാക്കണം. അപേക്ഷകരുമായി അഭിമുഖം നടത്തിയായിരിക്കും നിയമനത്തിനായുളളവരെ തെരെഞ്ഞെടുക്കുന്നത്. വിശദവിവരങ്ങൾ എസ്.സി.ഇ.ആർ.ടി വെബ്സൈറ്റിൽ (www.scert.kerala.gov.in ) ലഭിക്കും.
പി.എൻ.എക്സ്. 2103/2020
date
- Log in to post comments